ചരിത്ര നിരക്കും പിന്നിട്ട് സ്വര്‍ണവില കുതിക്കുന്നു; പവന് 160 രൂപ കൂടി, വെള്ളി വിലയിലും വര്‍ധനവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണം പവന് 77,800 രൂപയായി.
● ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറുകയാണ് സ്വര്‍ണവില. സെപ്തംബര്‍ രണ്ടിന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9725 രൂപയും പവന് 160 രൂപ കൂടി 77800 രൂപയുമാണ്.
തിങ്കളാഴ്ച (01.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 9705 രൂപയും പവന് 680 രൂപ കൂടി 77640 രൂപയും ശനിയാഴ്ച (30.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കൂടി 9620 രൂപയും പവന് 1200 രൂപ കൂടി 76960 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (31.08.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വര്‍ധനവ്
സെപ്തംബര്‍ രണ്ടിന് 18 കാരറ്റിന്റെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 7985 രൂപയിലും പവന് 120 രൂപ കൂടി 63880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 8045 രൂപയും പവന് 120 രൂപ കൂടി 64360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ചൊവ്വാഴ്ച 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 6215 രൂപയും പവന് 80 രൂപ കൂടി 49720 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 4010 രൂപയും പവന് 40 രൂപ കൂടി 32080 രൂപയുമാണ്.
വെള്ളിനിരക്കുകളും വര്‍ധനവിലേക്ക്
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 130 രൂപയില്‍നിന്ന് ഒരു രൂപ കൂടി 131 രൂപയിലും മറു വിഭാഗത്തിന് 133 രൂപയില്‍നിന്ന് ഒരു രൂപ കൂടി 134 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവില ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Gold price in Kerala hits a new record high.
#GoldPrice #KeralaGoldPrice #RecordHigh #Investment #GoldRate #MarketUpdate
