തുടർച്ചയായ അഞ്ചാം ദിവസവും വൻ വർധന; സ്വർണവില പുതിയ ഉയരങ്ങളിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പവന് ₹1200-ന്റെ വൻ വർധനവ്.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളിയുടെ വിലയിലും വർധനവുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 2520 രൂപയാണ് അഞ്ച് ദിവസത്തിനിടെ കൂടിയത്. ഇതോടെ ആഗസ്റ്റ് 30 ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കൂടി 9620 രൂപയും പവന് 1200 രൂപ കൂടി 76960 രൂപയുമാണ്.
വെള്ളിയാഴ്ച (29.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9470 രൂപയും പവന് 520 രൂപ കൂടി 75760 രൂപയും വ്യാഴാഴ്ച (28.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 9405 രൂപയും പവന് 120 രൂപ കൂടി 75240 രൂപയുമായിരുന്നു.
18 കാരറ്റിനും വര്‍ധനവ്
ആഗസ്റ്റ് 30 ന് 18 കാരറ്റിന്റെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 120 രൂപ കൂടി 7895 രൂപയിലും പവന് 960 രൂപ കൂടി 63160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 125 രൂപ കൂടി 7955 രൂപയും പവന് 1000 രൂപ കൂടി 63640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ശനിയാഴ്ച 14 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 6145 രൂപയും പവന് 720 രൂപ കൂടി 49160 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 3970 രൂപയും പവന് 440 രൂപ കൂടി 31760 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 127 രൂപയില്‍നിന്ന് ഒരു രൂപ കൂടി 128 രൂപയിലും മറു വിഭാഗത്തിന് 128 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 131 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിച്ചുയരൽ നിങ്ങളുടെ സ്വർണ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Gold price in Kerala reaches new record, nearing ₹77,000.
#GoldPrice #Kerala #GoldRate #RecordHigh #FinancialNews #Gold

