സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ സ്വർണവില പുതിയ ഉയരങ്ങളിലേക്ക്; റെക്കോർഡ് വർധനവ് രേഖപ്പെടുത്തി പവൻ വില 81,000 കടന്നു


● പവന് 160 രൂപ വർധനവോടെ 81040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപ വർധിച്ച് 10130 രൂപയായി.
● ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകരുടെ വർധനവ് വില കൂടാൻ കാരണമായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും സാധാരണ വെള്ളിക്കും വില കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സെപ്തംബറില്‍ സ്വര്‍ണനിരക്ക് പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മാസത്തിന്റെ ആദ്യം തന്നെ കുതിപ്പുമായെത്തിയ സ്വര്‍ണവില ഇപ്പോള്‍ 81000 കടന്ന് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ച (10.09.2025) വീണ്ടും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 10130 രൂപയും പവന് 160 രൂപ കൂടി 81040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച (09.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 10110 രൂപയും പവന് 1000 രൂപ കൂടി 80880 രൂപയിലാണ് കച്ചടവടം നടന്നത്. തിങ്കളാഴ്ച (08.09.2025) രണ്ട് വിലയിലാണ് വ്യാപാരം നടന്നത്. രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79480 രൂപയുമായിരുന്നു. പിന്നീടാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9985 രൂപയും പവന് 400 രൂപ കൂടി 79880 രൂപയിലും വ്യാപാരം നടന്നത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 3640 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ചൊവ്വാഴ്ചത്തേതിനേക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും, രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം. ചൊവ്വാഴ്ച 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ്ണവില ചൊവ്വാഴ്ച 3670 ഡോളറിലേക്ക് എത്തിയിരുന്നു.
ഓണ്‍ലൈന്‍ ട്രേഡിങ്ങിലെ നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതോടെ സ്വര്‍ണ്ണവില 3629 ഡോളറിലേക്ക് ലേക്ക് എത്തിയതിനുശേഷം ആണ് ഇപ്പോള്‍ 3640 ഡോളറിലേക്ക് എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ദ്ധനവിന് കാരണം.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 10 ന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 8315 രൂപയിലും പവന് 120 രൂപ കൂടി 66520 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 8390 രൂപയും പവന് 120 രൂപ കൂടി 67120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 6475 രൂപയും പവന് 80 രൂപ കൂടി 51800 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 4170 രൂപയും പവന് 40 രൂപ കൂടി 33360 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ബുധനാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 133 രൂപയും മറു വിഭാഗത്തിന് 105 രൂപയില്‍നിന്ന് 32 രൂപ കൂടി 137 രൂപയുമാണ്.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള തീരുമാനത്തെ എങ്ങനെ ബാധിച്ചു? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: News report on the record high gold prices in Kerala, with a sovereign crossing ₹81,000 due to various market factors.
#KeralaGoldPrice #GoldRate #RecordHigh #FinancialNews #GoldPriceToday #Investment