സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തിരിച്ചുകയറ്റം; പവന് 1,080 രൂപ വര്‍ധിച്ചു
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 92,800 രൂപയും ഗ്രാമിന് 11,600 രൂപയുമായി
● 18 കാരറ്റ് സ്വർണത്തിന് പവന് 75,960 രൂപയിലും ഗ്രാമിന് 9,495 രൂപയിലുമെത്തി
● വെള്ളി ഗ്രാമിന് 175 രൂപയും 10 ഗ്രാമിന് 1,750 രൂപയുമാണ് വില
കൊച്ചി: (KVARTHA) തുടർച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തിരിച്ചുകയറ്റം രേഖപ്പെടുത്തി. തിങ്കളാഴ്ച (23.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 11,600 രൂപയും പവന് 1,080 രൂപ കൂടി 92,800 രൂപയുമായി.
18 കാരറ്റ് നിരക്കിലും വർധനവ്
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപ കൂടി 9,495 രൂപയും പവന് 1,320 രൂപ കൂടി 75,960 രൂപയുമാണ്.
14, ഒൻപത് കാരറ്റുകൾക്കും വില കൂടി
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 7,430 രൂപയും പവന് 680 രൂപ കൂടി 59,440 രൂപയുമായി.
ഒൻപത് കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 4,795 രൂപയും പവന് 440 രൂപ കൂടി 38,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്കുകളിൽ മാറ്റമില്ല
ഒരു ഗ്രാം സാധാരണ വെള്ളിക്ക് 175 രൂപയിലും 10 ഗ്രാം വെള്ളിക്ക് 1,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണവില ഔൺസിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.

തുടർച്ചയായ വിലയിടിവിന് ശേഷമുള്ള താൽക്കാലിക തിരുത്തലായാണ് ഇപ്പോഴത്തെ വർധനയെ കാണേണ്ടതെന്നും ഇതിനെ സ്വര്‍ണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ, ഡോളറിന്റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളിൽ സ്വര്‍ണവിലയുടെ ഗതി നിർണയിക്കുമെന്നും വിപണിയിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
ശനിയാഴ്ച (21.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91,720 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Gold price in Kerala recorded a rebound today with an increase of Rs 1,080 per sovereign.
#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews
