സ്വർണ്ണത്തിന് വെള്ളിയാഴ്ച മാത്രം ഇരട്ട വർധന; ഉച്ചക്ക് ശേഷം പവന് 1360 രൂപ കൂടി; ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് 2,640 രൂപ
ADVERTISEMENT
● ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് പവന് 94,160 രൂപയും ഗ്രാമിന് 11,770 രൂപയുമായി
● രാവിലെ 1,280 രൂപയും ഉച്ചയ്ക്ക് ശേഷം 1,360 രൂപയുമാണ് വർധിച്ചത്
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് അഞ്ച് രൂപ കൂടി 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമായി
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (27.11.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 11,600 രൂപയും പവന് 1,280 രൂപ കൂടി 92,800 രൂപയുമായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപ കൂടി വർധിച്ച് 11,770 രൂപയിലേക്കും പവന് 1,360 രൂപ കൂടി 94,160 രൂപയിലുമെത്തി. ഇതോടെ ഒറ്റദിവസം കൊണ്ട് പവന് ആകെ 2,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
18 കാരറ്റ് നിരക്കിലും വർധനവ്
18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 135 രൂപ കൂടി 9,495 രൂപയും പവന് 1,080 രൂപ കൂടി 75,960 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 135 രൂപ കൂടി വർധിച്ച് 9,630 രൂപയും പവന് 1,080 രൂപ കൂടി 77,040 രൂപയുമായി.
14, ഒൻപത് കാരറ്റുകൾക്കും വില കൂടി
14 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 7,430 രൂപയും പവന് 800 രൂപ കൂടി 59,440 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 110 രൂപ കൂടി വർധിച്ച് 7,540 രൂപയും പവന് 880 രൂപ കൂടി 60,320 രൂപയുമായി.
ഒൻപത് കാരറ്റിന് രാവിലെ ഗ്രാമിന് 65 രൂപ കൂടി 4,795 രൂപയും പവന് 520 രൂപ കൂടി 38,360 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ കൂടി വർധിച്ച് 4,865 രൂപയും പവന് 560 രൂപ കൂടി 38,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി നിരക്കിലും വർധനവ്
ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ വർധിച്ച് 170 രൂപയിലും 10 ഗ്രാം വെള്ളിക്ക് 1,700 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
വ്യാഴാഴ്ച (26.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കൂടി 11,540 രൂപയും പവന് 1,920 രൂപ കൂടി 92,320 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Gold price in Kerala surged again in the afternoon by Rs 1,360 per sovereign, bringing the total single-day increase to Rs 2,640.
#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews
