തുടര്‍ച്ചയായ മൂന്നാം ദിനവും കുതിപ്പുമായി സ്വര്‍ണവില; പവന് 160 രൂപ കൂടി


● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9400 രൂപ.
● വെള്ളിയുടെ വിലയിലും വർധനവുണ്ടായി.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് ഏഴിന് വ്യാഴാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് യഥാക്രമം 9400 രൂപയും 75200 രൂപയുമാണ് കൂടിയത്.

ബുധനാഴ്ച (06.08.2025) ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് കൂടിയത്. ചൊവ്വാഴ്ച (05.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ കൂടി 74960 രൂപയിലുമായാണ് കച്ചവടം പുരോഗമിച്ചത്.
രണ്ട് വിഭാഗത്തിനും 18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ആഗസ്റ്റ് ഏഴിന് ഗ്രാമിന് 15 രൂപ കൂടി 7715 രൂപയിലും പവന് 120 രൂപ കൂടി 61720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വ്യാഴാഴ്ച ഗ്രാമിന് 10 രൂപ കൂടി 7760 രൂപയും പവന് 80 രൂപ കൂടി 62080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് വ്യാഴാഴ്ച 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 6015 രൂപയും പവന് 160 രൂപ കൂടി 48120 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 3875 രൂപയും പവന് 80 രൂപ കൂടി 31000 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ 123 രൂപയിലും മറു വിഭാഗത്തിന് 124 രൂപയില്‍നിന്ന് ഒരു രൂപ കൂടി 125 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Kerala's gold price increases for the third straight day.
#GoldPrice #Kerala #GoldRateToday #FinancialNews #Investment #Gold