സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നു; സെപ്റ്റംബറിൽ മാത്രം പവന് കൂടിയത് 1480 രൂപ


● 22 കാരറ്റിന് ഗ്രാമിന് 9805 രൂപ.
● തുടർച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറുകയാണ് സ്വര്‍ണവില. സെപ്തംബറിലെ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രമായി പവന് 1480 രൂപയാണ് കൂടിയത്. ബുധനാഴ്ച (03.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9805 രൂപയും പവന് 640 രൂപ കൂടി 78440 രൂപയുമാണ്.

ചൊവ്വാഴ്ച (02.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9725 രൂപയും പവന് 160 രൂപ കൂടി 77800 രൂപയും തിങ്കളാഴ്ച (01.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 9705 രൂപയും പവന് 680 രൂപ കൂടി 77640 രൂപയുമായിരുന്നു.

18 കാരറ്റിനും വര്‍ധനവ്
സെപ്തംബര്‍ മൂന്നിന് 18 കാരറ്റിന്റെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 8050 രൂപയിലും പവന് 520 രൂപ കൂടി 64400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 70 രൂപ കൂടി 8115 രൂപയും പവന് 560 രൂപ കൂടി 64920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ബുധനാഴ്ച 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 6265 രൂപയും പവന് 400 രൂപ കൂടി 50120 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4040 രൂപയും പവന് 240 രൂപ കൂടി 32320 രൂപയുമാണ്.
വെള്ളിനിരക്കില്‍ മാറ്റമില്ല
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 131 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 133 രൂപയിലും മറു വിഭാഗത്തിന് 134 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലുണ്ടായ ഈ വർധനവ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Kerala gold prices hit record high, up ₹1480 in Sept.
#GoldPrice #KeralaGoldRate #GoldRateToday #FinancialNews #GoldMarket #Kerala