സ്വർണ്ണവില കുതിക്കുന്നു: പവന് 400 രൂപ കൂടി, വെള്ളി നിരക്കും ഉയർന്നു!

 
Bride Representing Kerala Gold Price June 18
Bride Representing Kerala Gold Price June 18

Representational Image Generated by Meta AI

● ഒരു പവൻ സ്വർണ്ണത്തിന് 74000 രൂപയായി.
● 18 കാരറ്റ് സ്വർണ്ണത്തിനും വില വർധിച്ചു.
● സാധാരണ വെള്ളിക്ക് ഒരു ഗ്രാമിന് 3 രൂപ കൂടി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവില കുതിക്കുന്നു. ജൂണ്‍ 18 ന് ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 9250 രൂപയിലും പവന് 400 രൂപ കൂടി 74000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലും പവന് 840 രൂപ കുറഞ്ഞ് 73600 രൂപയിലും തിങ്കളാഴ്ച 22 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9305 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 74440 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ശനിയാഴ്ച സ്വര്‍ണവില കൂടിയിരുന്നു. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്. ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 9320 രൂപയിലും പവന് 200 രൂപ കൂടി 74560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (ജൂണ്‍ 15) വ്യാപാരം നടന്നത്. 

Kerala Gold Price June 18

18 കാരറ്റിനും കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 18 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7590 രൂപയിലും പവന് 320 രൂപ കൂടി 60720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് 40 രൂപ കൂടി 7615 രൂപയും പവന് 320 രൂപ കൂടി 60920 രൂപയുമാണ്. 

വെള്ളിനിരക്കും കുതിക്കുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന വെള്ളിനിരക്കിലും വലിയ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 118 രൂപയാണ്. മറ്റേ വിഭാഗത്തിനും വെള്ളിയുടെ വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 121 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

സ്വർണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം രേഖപ്പെടുത്തൂ.

Article Summary: Gold price in Kerala increases by ₹400 per sovereign; silver also up.

#GoldPriceKerala #GoldRateToday #SilverPrice #KeralaBusiness #MarketUpdate #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia