പിന്നോട്ടില്ല: തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് കൂടിയത് 1440 രൂപ


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 75,760 രൂപയായി.
● 18, 14, 9 കാരറ്റ് സ്വര്‍ണത്തിനും വില വർധിച്ചു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 125 രൂപയായി.
● അന്താരാഷ്ട്ര വില കൂടിയതാണ് വർധനവിന് പ്രധാന കാരണം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 1440 രൂപയാണ് കൂടിയത്. ആഗസ്റ്റ് എട്ടിന് വെള്ളിയാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് യഥാക്രമം 9470 രൂപയും 75760 രൂപയുമാണ് കൂടിയത്.

രാവിലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 3382 ഡോളറില്‍ ആയിരുന്നു. ബോര്‍ഡറേറ്റ് നിശ്ചയിക്കുന്ന സമയത്ത് 3396 ഡോളറിലേക്ക് അന്താരാഷ്ട്ര വില മാറിയതാണ് വിലവര്‍ധന ഉണ്ടായത്. രൂപയുടെ വിനിമയ നിരക്ക് 87.68 ലാണ്.
വന്‍കിട നിക്ഷേപകര്‍ ഒരു ഷോര്‍ട്ട് കവറിങ് നടത്തിയിട്ടില്ലെങ്കില്‍ വില വീണ്ടും ഉയരാന്‍ ആണ് സാധ്യത.
18,14,9 കാരറ്റ് സ്വര്‍ണങ്ങള്‍ക്കും അനുപാതികമായി വില വര്‍ധന ഉണ്ടായിട്ടുണ്ട്. 38.20 ഡോളറിലേക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ആഭ്യന്തര വില 125 രൂപയിലേക്ക് എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച (07.08.2025) ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് യഥാക്രമം 9400 രൂപയും 75200 രൂപയും ബുധനാഴ്ച (06.08.2025) ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമാണ് കൂടിയത്. ചൊവ്വാഴ്ച (05.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ കൂടി 74960 രൂപയിലുമായാണ് കച്ചവടം പുരോഗമിച്ചത്.

രണ്ട് വിഭാഗത്തിനും 18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ആഗസ്റ്റ് എട്ടിന് ഗ്രാമിന് 60 രൂപ കൂടി 7775 രൂപയിലും പവന് 480 രൂപ കൂടി 62200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 60 രൂപ കൂടി 7820 രൂപയും പവന് 480 രൂപ കൂടി 62560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് വെള്ളിയാഴ്ച 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 6050 രൂപയും പവന് 280 രൂപ കൂടി 48400 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 3900 രൂപയും പവന് 200 രൂപ കൂടി 31200 രൂപയുമാണ്.
കൂടിയും മാറ്റമില്ലാതെയും വെള്ളി നിരക്ക്
വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് കൂടിയും മാറ്റമില്ലാതെയും ഒരേ നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ 123 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 125 രൂപയിലും മറു വിഭാഗത്തിന് മാറ്റമില്ലാതെ 125 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം പങ്കുവെയ്ക്കുക.
Article Summary: Gold price in Kerala has increased by Rs 1440 per pavan in four days.
#GoldPrice #Kerala #Gold #Investment #GoldRate #KeralaNews