ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് കുറഞ്ഞത്.
● ഒരു പവൻ സ്വർണത്തിന് 72,080 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്.
● വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ജൂലൈ ഏഴിന് തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 72080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച (05.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 9060 രൂപയിലും പവന് 80 രൂപ കൂടി 72480 രൂപയിലും ഞായറാഴ്ച (06.07.2025) ഇതേവിലയിലുമായാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 72400 രൂപയിലും വ്യാഴാഴ്ച ഗ്രാമിന് 40 രൂപ കൂടി 9105 രൂപയിലും പവന് 320 രൂപ കൂടി 72840 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ ഏഴിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7390 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 59120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും തിങ്കളാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 40 കുറഞ്ഞ് 7435 രൂപയും പവന് 320 രൂപ കുറഞ്ഞ് 59480 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകളില്‍ തുടരുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില കുറഞ്ഞതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ചെയ്യുക. വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കുക.
Article Summary: Gold price in Kerala drops by Rs 400 per sovereign today.
#GoldPriceKerala #GoldRateToday #KeralaGold #Investment #GoldMarket #PriceDrop
