ആശ്വാസമായി സ്വര്‍ണവില താഴേക്ക്; പവന് 40, 80 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9270 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞും മാറ്റമില്ലാതെയും തുടരുന്നു.
● 14, 9 കാരറ്റ് സ്വർണത്തിന് വിലയിൽ മാറ്റമില്ല.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ആഗസ്റ്റ് 16ന് ശനിയാഴ്ച ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9270 രൂപയും പവന് 80 രൂപ കുറഞ്ഞ് 74160 രൂപയുമാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9275 രൂപയും പവന് 40 രൂപ കുറഞ്ഞ് 74200 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച (15.08.2025) കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9280 രൂപയും പവന് 120 രൂപ കുറഞ്ഞ് 74240 രൂപയും ഡോ. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയും പവന് 80 രൂപ കുറഞ്ഞ് 74240 രൂപയിലുമായാണ് വ്യാപാരം നടന്നത്.
വ്യാഴാഴ്ച (14.08.2025) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയും ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള വിഭാഗത്തിന് ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയിലുമായാണ് വ്യാപാരം നടന്നത്.
കുറഞ്ഞും മാറ്റമില്ലാതെയും 18 കാരറ്റ്
ആഗസ്റ്റ് 16 ന് കുറഞ്ഞും മാറ്റമില്ലാതെയും 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7615 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 60920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് വിലയില്‍ മാറ്റമില്ല. ഗ്രാമിന് 7670 രൂപയും പവന് 61360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും മാറ്റമില്ല
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ശനിയാഴ്ച 14 കാരറ്റിന് ഗ്രാമിന് 5930 രൂപയും പവന് 47440 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 3815 രൂപയും പവന് 33520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 122 രൂപയിലും മറു വിഭാഗത്തിന് 125 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Kerala gold price fell today, giving some relief to consumers.
#KeralaGoldPrice #GoldRateToday #Jewellery #Investment #GoldMarket #FinancialNews

