ആശ്വാസമായി ഇടിവ്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price August 11

Representational Image Generated by Meta AI

ADVERTISEMENT

● ഗ്രാമിന് 70 രൂപ കുറഞ്ഞ് 9375 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● 14 കാരറ്റിനും 9 കാരറ്റിനും വിലയിൽ ഇടിവുണ്ടായി.
● വെള്ളി വിലയിൽ മാറ്റമില്ലാതെയും കുറഞ്ഞും വ്യത്യസ്ത നിരക്കുകൾ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗസ്റ്റ് 11 ന് തിങ്കളാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞ് യഥാക്രമം 9375 രൂപയും 75000 രൂപയുമാണ് താഴ്ന്നത്. 

ആഗസ്റ്റ് ഒന്‍പതിന് ശനിയാഴ്ച ഇരുവിഭാഗത്തിനും 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം 9445 രൂപയും 75560 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (10.08.2025) വ്യാപാരം നടന്നത്. 

Aster_MIMS


രണ്ട് വിഭാഗത്തിനും 18 കാരറ്റിനും വില കുറഞ്ഞു

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ആഗസ്റ്റ് 11 ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7695 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 61560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കുറഞ്ഞ് 7745 രൂപയും പവന് 480 രൂപ കുറഞ്ഞ് 61960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ശനിയാഴ്ച 14 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 5990 രൂപയും പവന് 360 രൂപ കുറഞ്ഞ് 47920 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 3860 രൂപയും പവന് 240 രൂപ കുറഞ്ഞ് 30880 രൂപയുമാണ്. 

കൂടിയും മാറ്റമില്ലാതെയും വെള്ളി നിരക്ക് 

തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് കൂടിയും മാറ്റമില്ലാതെയും വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ 125 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 124 രൂപയിലും മറു വിഭാഗത്തിന് മാറ്റമില്ലാതെ 125 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

സ്വർണവില കുറഞ്ഞത് നിങ്ങൾക്ക് ആശ്വാസമായോ? അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary: Gold price in Kerala falls by ₹560 per pavan today.

#KeralaGoldPrice #GoldRate #GoldPriceKerala #Jewellery #Investment #SilverPrice

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4628 Articles

Tags

Share this story

wellfitindia