ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞു.
● തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുറയുന്നു.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ആഗസ്റ്റ് 20 ന് ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയും പവന് 880 രൂപ കുറഞ്ഞ് 73440 രൂപയുമാണ്.
ചൊവ്വാഴ്ച (19.08.2025) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9235 രൂപയും പവന് 280 രൂപ കുറഞ്ഞ് 73880 രൂപയും ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയും പവന് 320 രൂപ കുറഞ്ഞ് 73880 രൂപയിലുമായാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച (18.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് വിലയില്‍ മാറ്റമില്ലായിരുന്നു. ശനിയാഴ്ചത്തെ (16.08.2025) വിലയിലാണ് കച്ചവടം പുരോഗമിച്ചത്. ഞായറാഴ്ചയും ((17.08.2025) ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9270 രൂപയും പവന് 80 രൂപ കുറഞ്ഞ് 74160 രൂപയുമായിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9275 രൂപയും പവന് 40 രൂപ കുറഞ്ഞ് 74200 രൂപയിലുമായിരുന്നു.
18 കാരറ്റിനും കുറഞ്ഞു
ആഗസ്റ്റ് 20 ന് 18 കാരറ്റിന് വിലയില്‍ ഇടിവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 60280 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7590 രൂപയും പവന് 360 രൂപ കുറഞ്ഞ് 60720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ബുധനാഴ്ച 14 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 5865 രൂപയും പവന് 280 രൂപ കുറഞ്ഞ് 46920 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 3780 രൂപയും പവന് 200 രൂപ കുറഞ്ഞ് 30240 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 122 രൂപയിലും മറു വിഭാഗത്തിന് 124 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്.
സ്വർണ്ണവില കുറഞ്ഞത് നിങ്ങൾക്ക് ആശ്വാസമായോ? അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Kerala gold prices drop significantly by 880 rupees.
#GoldPrice #Kerala #GoldPriceDrop #Jewellery #Investment #KeralaNews
