സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു


● ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളി വിലയിലും മാറ്റമുണ്ട്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ആഗസ്റ്റ് 25 ന് തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയും പവന് 80 രൂപ കുറഞ്ഞ് 74440 രൂപയുമാണ്.
ശനിയാഴ്ച (23.08.202) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 9315 രൂപയും പവന് 800 രൂപ കൂടി 74520 രൂപയുമായിരുന്നു. ഇതേവിലയില്‍ തന്നെയാണ് ഞായറാഴ്ചയും (24.08.2025) വ്യാപാരം നടന്നത്. വെള്ളിയാഴ്ച (22.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9215 രൂപയും പവന് 120 രൂപ കുറഞ്ഞ് 74520 രൂപയുമായിരുന്നു.


18 കാരറ്റിനും നേരിയ ഇടിവ്
ആഗസ്റ്റ് 25 ന് 18 കാരറ്റിന് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7640 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 61120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7700 രൂപയും പവന് 40 രൂപ കുറഞ്ഞ് 61600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് തിങ്കളാഴ്ച 14 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5950 രൂപയും പവന് 40 രൂപ കുറഞ്ഞ് 47600 രൂപയുമാണ്. അതേസമയം ഒന്‍പത് കാരറ്റിന്റെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 3835 രൂപയും പവന് 30680 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 124 രൂപയിലും മറു വിഭാഗത്തിന് 127 രൂപയില്‍നിന്ന് ഒരു രൂപ കൂടി 128 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: Kerala gold prices down; 22-carat gold at Rs 74,440/pavan.
#GoldPriceKerala #GoldRate #KeralaNews #GoldInvestment #GoldPriceToday #SilverPrice