സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു


● 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞു.
● 18 കാരറ്റിനും വില കുറഞ്ഞു.
● 14, 9 കാരറ്റുകള്‍ക്ക് മാറ്റമില്ല.
● വെള്ളിവിലയിലും മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ജൂലൈ 29 ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയും പവന് 80 രൂപ കുറഞ്ഞ് 73200 രൂപയുമാണ്.
തിങ്കളാഴ്ച (28.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 9160 രൂപയും പവന് 73280 രൂപയുമായിരുന്നു. ശനിയാഴ്ച (26.07.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് യഥാക്രമം 9160 രൂപയും 73280 രൂപയുമായിരുന്നു. ഇതേ വിലയിലാണ് ഞായറാഴ്ചയും (27.07.2025) വ്യാപാരം നടന്നത്.


18 കാരറ്റിനും വില കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 29 ന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7510 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 60080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7545 രൂപയും പവന് 40 രൂപ കുറഞ്ഞ് 60360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ മാറ്റമില്ല
അതേസമയം, 14 കാരറ്റിന്റെയും 9 കാരറ്റിന്റെയും വിലയില്‍ മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 3775 രൂപയും പവന് 30200 രൂപയുമാണ്.
വെള്ളിക്കും മാറ്റമില്ലാതെ വ്യത്യസ്ത നിരക്കുകള്‍
ചൊവ്വാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിലയില്‍ മാറ്റമില്ല. അതേസമയം, വ്യത്യസ്ത വിലകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലും മറു വിഭാഗത്തിന് 125 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala gold price down: ₹80 per sovereign relief.
#GoldPriceKerala #GoldRate #KeralaNews #Jewellery #Investment #SilverPrice