സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ നേരിയ ഇടിവ്; പവന് വീണ്ടും 80 രൂപ കുറഞ്ഞു


● 22 കാരറ്റ് സ്വർണത്തിന് പവന് 81,440 രൂപയായി.
● ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റ് സ്വർണത്തിന് പവന് 66,920 രൂപയായി.
● 14 കാരറ്റിനും 9 കാരറ്റിനും വിലയിൽ നേരിയ ഇടിവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സെപ്തംബര്‍ 15 തിങ്കളാഴ്ച സ്വര്‍ണനിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍, പവന് 81000 രൂപയ്ക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10180 രൂപയും പവന് 80 രൂപ കുറഞ്ഞ് 81440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സെപ്തംബര്‍ 13 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81520 രൂപയുമായിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (14.09.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വിലയില്‍ നേരിയ ഇടിവ്
സെപ്തംബര്‍ 15 ന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8365 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 66920 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8435 രൂപയും പവന് 40 രൂപ കുറഞ്ഞ് 67480 രൂപയുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന്റെയും 9 കാരറ്റിന്റെയും നിരക്കില്‍ നേരിയ ഇടിവ് ഉണ്ടായി. 14 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 6515 രൂപയും പവന് 40 രൂപ കുറഞ്ഞ് 52120 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 4200 രൂപയും പവന് 40 രൂപ കുറഞ്ഞ് 33600 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
കെ സുരേന്ദ്രന്‍ വിഭാഗത്തിന് തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 135 രൂപയും മറു വിഭാഗത്തിന് 140 രൂപയുമാണ്.
സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Kerala gold price drops slightly, sovereign down Rs 80.
#GoldPrice #KeralaGold #GoldRate #MarketUpdate #GoldInvestment #KeralaNews