ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 175 രൂപ കുറഞ്ഞ് 11045 രൂപയായി.
● 18 കാരറ്റിന് ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങൾക്കും കുറവുണ്ടായി.
● 14 കാരറ്റ് സ്വർണത്തിന് പവന് 800 രൂപയും ഒൻപത് കാരറ്റിന് 480 രൂപയും കുറഞ്ഞു.
● സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (30.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11045 രൂപയും പവന് 1400 രൂപ കുറഞ്ഞ് 88360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച (29.10.2025) രണ്ട് തവണ സ്വര്‍ണനിരക്ക് കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 11145 രൂപയും പവന് 560 രൂപ കൂടി 89160 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 11220 രൂപയും പവന് 600 രൂപ കൂടി 89760 രൂപയുമായിരുന്നു.
ചൊവ്വാഴ്ച (28.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 2680 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ക്കിടെ രേഖപ്പെടുത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 11225 രൂപയും പവന് 1480 രൂപ കുറഞ്ഞ് 89800 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11075 രൂപയും പവന് 1200 രൂപ കുറഞ്ഞ് 88600 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കുറഞ്ഞു
വ്യാഴാഴ്ച ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 9120 രൂപയും പവന് 72960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയും പവന് 1200 രൂപ കുറഞ്ഞ് 72640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില താഴ്ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7080 രൂപയും പവന് 800 രൂപ കുറഞ്ഞ് 56640 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയും പവന് 480 രൂപ കുറഞ്ഞ് 36720 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയും മറുവിഭാഗത്തിന് 155 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയിലെ ഈ മാറ്റം വിപണിയെ എങ്ങനെയാണ് ബാധിക്കുന്നത്? ആഭരണം വാങ്ങാൻ നിങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുമോ? അഭിപ്രായം പങ്കുവെക്കൂ.
Article Summary: Gold price drops by Rs 1400 per sovereign in Kerala on Thursday; 22-carat gold trades at Rs 88,360.
#GoldPriceKerala #GoldRateDrop #KeralaGold #Jewellery #MarketNews #PriceDrop
