റെക്കോർഡ് വിലയിൽ നിന്ന് താഴേക്ക്; കേരളത്തിൽ സ്വർണ്ണവില കുറഞ്ഞു

 
Bride Representing Kerala Gold Price May 26

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.
● 71,600 രൂപയിലാണ് ഒരു പവൻ സ്വർണ്ണം.
● 18 കാരറ്റ് സ്വർണ്ണത്തിനും വില കുറഞ്ഞു.
● വെള്ളിയുടെ വില 110 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം. മേയ് 26 ന് തിങ്കളാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയിലും 320 പവന് രൂപ കുറഞ്ഞ് 71600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മേയ് 24 ന് ശനിയാഴ്ച ഗ്രാമിന് 50 രൂപ കൂടി 8990 രൂപയിലും പവന് 400 രൂപ കൂടി 71920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (25.05.2025) വ്യാപാരം നടന്നത്. മേയ് 23 ന് വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 8940 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 71520 രൂപയിലുമാണ് വ്യാപാരം നടന്നത്.

Aster mims 04/11/2022

kerala gold price drop may26

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 26 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 7345 രൂപയിലും ഒരു പവന്റെ വില 240 രൂപ കുറച്ച് 58760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറച്ച് 7375 രൂപയിലും പവന് 280 രൂപ കുറച്ച് 59000 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്കും വില കുറഞ്ഞു. 111 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Article Summary: Gold prices in Kerala saw a significant drop today, with 22-carat gold decreasing by Rs 320 per sovereign.

#GoldPriceKerala #GoldRateToday #KeralaGold #PriceDrop #Jewellery #GoldInvestment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia