സ്വര്‍ണവില ഇരട്ട ഇടിവില്‍; പവന് രാവിലെയും ഉച്ചക്കുമായി 9840 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price February 02 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഗ്രാമിന് ആകെ 1230 രൂപ കുറഞ്ഞ് 13,490 രൂപയായി.
● രാവിലെ ഗ്രാമിന് 830 രൂപയും ഉച്ചക്ക് 400 രൂപയുമാണ് കുറഞ്ഞത്.
● 18 കാരറ്റ് സ്വര്‍ണവിലയിലും ഉച്ചക്ക് ഗ്രാമിന് 300 രൂപ കുറഞ്ഞു.
● 14 കാരറ്റ്, 9 കാരറ്റ് സ്വര്‍ണവിലയിലും കാര്യമായ കുറവ് രേഖപ്പെടുത്തി.
● വെള്ളി വില ഗ്രാമിന് 300 രൂപയായി തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച (02.02.2026) രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപയും പവന് 9840 രൂപയുമാണ് കുറഞ്ഞത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 830 രൂപ കുറഞ്ഞ് 13890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 111120 രൂപയുമായിരുന്നു.

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപ കുറഞ്ഞ് 13490 രൂപയും പവന് 3200 രൂപ കുറഞ്ഞ് 107920 രൂപയുമാണ്.

18 കാരറ്റ് നിരക്കും താഴ്ന്നു

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 680 രൂപ കുറഞ്ഞ് 11475 രൂപയും പവന് 5440 രൂപ കുറഞ്ഞ് 91800 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 680 രൂപ കുറഞ്ഞ് 11415 രൂപയും പവന് 5440 രൂപ കുറഞ്ഞ് 91320 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 300 രൂപ കുറഞ്ഞ് 11145 രൂപയും പവന് 2640 രൂപ കുറഞ്ഞ് 89160 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 330 രൂപ കുറഞ്ഞ് 11085 രൂപയും പവന് 2640 രൂപ കുറഞ്ഞ് 88680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും ഇടിവ്

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 525 രൂപ കുറഞ്ഞ് 8890 രൂപയും പവന് 4200 രൂപ കുറഞ്ഞ് 71120 രൂപയും 9 കാരറ്റിന് ഗ്രാമിന് 340 രൂപ കുറഞ്ഞ് 5730 രൂപയും പവന് 2720 രൂപ കുറഞ്ഞ് 45840 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 255 രൂപ കുറഞ്ഞ് 8635 രൂപയും പവന് 2040 രൂപ കുറഞ്ഞ് 69080 രൂപയും 9 കാരറ്റിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 5570 രൂപയും പവന് 1280 രൂപ കുറഞ്ഞ് 44560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.


ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 300 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3000 രൂപയുമാണ്.

ഇത് സ്വർണം വാങ്ങാൻ പറ്റിയ 'സുവർണ്ണാവസരം' ആണോ? അതോ വില ഇനിയും താഴുമെന്ന് കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പറയൂ.

Article Summary: Gold prices in Kerala witnessed a double drop on Monday, falling by ₹9,840 per sovereign in total. 22K gold is now trading at ₹1,07,920.

#GoldPrice #KeralaGoldRate #MarketCrash #Economy #BusinessNews #GoldRateToday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia