മെയ് ദിനത്തില്‍ സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; രാവിലെയും ഉച്ചക്കുമായി പവന് 1720 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price May 01 Afternoon

Representational Image generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,10,280 രൂപ.
● 18 കാരറ്റ് സ്വർണത്തിന് പവന് 1,200 രൂപ വരെ (ബി ഗോവിന്ദൻ വിഭാഗം) ഇടിഞ്ഞു.
● 14 കാരറ്റ് സ്വർണത്തിന് പവന് 920 രൂപയും 9 കാരറ്റിന് 600 രൂപയും കുറഞ്ഞു.
● വെള്ളി നിരക്കിൽ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 255 രൂപയാണ് വിപണി വില.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ മെയ് ദിനത്തില്‍ സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (01.05.2026) രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് ഇടിഞ്ഞത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 13965 രൂപയും പവന് 280 രൂപ കുറഞ്ഞ് 111720 രൂപയുമായിരുന്നു.

Aster mims 04/11/2022

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 13785 രൂപയും പവന് 1440 രൂപ കുറഞ്ഞ് 110280 രൂപയുമാണ്. 

18 കാരറ്റ് നിരക്കിലും ഇടിവ്

രാവിലെ, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11535 രൂപയിലും പവന് 92280 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11475 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 91800 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11385 രൂപയിലും പവന് 1200 രൂപ കുറഞ്ഞ് 91080 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 11330 രൂപയിലും പവന് 1160 രൂപ കുറഞ്ഞ് 90640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 8820 രൂപയും പവന് 920 രൂപ കുറഞ്ഞ് 70560 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 5690 രൂപയും പവന് 600 രൂപ കുറഞ്ഞ് 45520 രൂപയുമാണ്.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

അതേസമയം വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 255 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 250 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 2500 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്കുകള്‍

വ്യാഴാഴ്ച (30.04.2026) രാവിലെ കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്കും വൈകുന്നേരവുമായി മൂന്ന് തവണ മാറ്റം രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ഒരു വിഭാഗത്തിന് വില കൂടിയപ്പോള്‍, മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ല.ായിരുന്നു. 

ബി ഗോവിന്ദന്‍ വിഭാഗത്തിനാണ് ഉച്ചക്ക് വിലയില്‍ മാറ്റമില്ലാതിരുന്നത്. അതേസമയം കെ സുരേന്ദ്രന്‍ വിഭാഗത്തിന് പവന് 1040 രൂപ കൂടിയിരുന്നു. ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 13940 രൂപയും പവന് 1040 രൂപ കൂടി 111520 രൂപയുമായിരുന്നു. അതേസമയം ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് രാവിലത്തെ നിരക്കിലാണ് വ്യാപാരം നടന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13810 രൂപയും പവന് 110480 രൂപയുമായിരുന്നു.

രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 13810 രൂപയും പവന് 160 രൂപ കൂടി 110480 രൂപയുമായിരുന്നു.

വൈകാതെ വൈകുന്നേരം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 14000 രൂപയും പവന് 480 രൂപ കൂടി 112000 രൂപയുമായിരുന്നു.

സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Gold prices in Kerala experienced a double drop on May Day (Friday, May 1, 2026), plunging by a total of Rs 1720 per pavan to reach Rs 110,280 for 22-carat gold by the afternoon, reflecting severe market volatility following Thursday's dramatic three-time price hike.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia