ഇരട്ട കുതിപ്പിന് പിന്നാലെ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില പവന് 400 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price November 28

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 93,760 രൂപയും ഗ്രാമിന് 11,720 രൂപയുമായി
● 18 കാരറ്റ് സ്വർണത്തിന് പവന് 76,720 രൂപയിലും ഗ്രാമിന് 9,590 രൂപയിലുമെത്തി
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയും 10 ഗ്രാമിന് 1,700 രൂപയുമാണ് വില

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ ഇരട്ട കുതിപ്പിന് പിന്നാലെ ആശ്വാസം. സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച (28.11.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,720 രൂപയും പവന് 400 രൂപ കുറഞ്ഞ് 93,760 രൂപയുമായി.

18 കാരറ്റ് നിരക്കിലും ഇടിവ്

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9,590 രൂപയും പവന് 320 രൂപ കുറഞ്ഞ് 76,720 രൂപയുമാണ്.

Aster_MIMS

14, ഒൻപത് കാരറ്റുകളുടെ നിരക്ക്

14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,510 രൂപയും പവന് 240 രൂപ കുറഞ്ഞ് 60,080 രൂപയുമായി.

ഒൻപത് കാരറ്റിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,845 രൂപയും പവന് 160 രൂപ കുറഞ്ഞ് 38,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളി നിരക്കുകളിൽ മാറ്റമില്ല

ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയിലും 10 ഗ്രാം വെള്ളിക്ക് 1,700 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്

വെള്ളിയാഴ്ച (27.11.2026) രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 11,600 രൂപയും പവന് 1,280 രൂപ കൂടി 92,800 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും വിുല വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് 170 രൂപ കൂടി വർധിച്ച് 11,770 രൂപയിലേക്കും പവന് 1,360 രൂപ കൂടി 94,160 രൂപയിലുമെത്തിയിരുന്നു. 

സ്വര്‍ണ വിപണിയിലെ ഈ മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണവും വെള്ളി നിരക്കുകളിലെ മാറ്റങ്ങളും വാണിജ്യ വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Gold price in Kerala recorded a drop today with a decrease of Rs 400 per sovereign.

#GoldPriceKerala #GoldRateToday #KeralaNews #BusinessNews #SilverPrice #GoldMarket #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kiran Mohan
Kiran Mohan

204 Articles

Tags

Share this story

wellfitindia