കേരളത്തിൽ സ്വർണവില കുറഞ്ഞു; 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വ്യത്യസ്ത വിലകൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ സ്വർണത്തിന് 81,520 രൂപ.
● ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയായി.
● 18 കാരറ്റിനും നേരിയ വിലക്കുറവ് രേഖപ്പെടുത്തി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. അതേസമയം പവന് 81500 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. സെപ്തംബര്‍ 13 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (13.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 10200 രൂപയും പവന് 560 രൂപ കൂടി 81600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10130 രൂപയും പവന് 81040 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വിലയില്‍ നേരിയ ഇടിവ്
സെപ്തംബര്‍ 13 ന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 8370 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 66960 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന്അഞ്ച് രൂപ കുറഞ്ഞ് 8440 രൂപയും പവന് 40 രൂപ കുറഞ്ഞ് 67520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കില്‍ മാറ്റമില്ല
അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് 9 കാരറ്റിനും നിരക്കില്‍ മാറ്റമില്ല. 14 കാരറ്റിന് ഗ്രാമിന് 6520 രൂപയും പവന് 52160 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 4205 രൂപയും പവന് 33640 രൂപയുമാണ്.
കൂടിയും മാറ്റമില്ലാതെയും വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ശനിയാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 135 രൂപയും മറു വിഭാഗത്തിന് 139 രൂപയില്‍നിന്ന് ഒരു രൂപ കൂടി 140 രൂപയുമാണ്.
സ്വർണവിലയിലെ മാറ്റങ്ങൾ നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? കമന്റ് ചെയ്യുക.
Article Summary: Gold prices in Kerala decline slightly, with a drop of Rs 80.
#GoldPrice #KeralaGold #GoldRateToday #KeralaNews #FinancialNews #GoldPriceDecline
