സ്വർണവില സർവകാല റെക്കോർഡിലേക്ക്; പവന് 680 രൂപ വർധിച്ച് 77,640 രൂപയിലെത്തി

 
Bride Representing Kerala Gold Price September 01

Representational Image Generated by Meta AI

ADVERTISEMENT

● ഒരു ഗ്രാം സ്വർണത്തിന് 85 രൂപ കൂടി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറുകയാണ് സ്വര്‍ണവില. സെപ്തംബര്‍ ആദ്യദിനത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 9705 രൂപയും പവന് 680 രൂപ കൂടി 77640 രൂപയുമാണ്.

ആഗസ്റ്റ് 30 ന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കൂടി 9620 രൂപയും പവന് 1200 രൂപ കൂടി 76960 രൂപയും വെള്ളിയാഴ്ച (29.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9470 രൂപയും പവന് 520 രൂപ കൂടി 75760 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (31.08.2025) വ്യാപാരം നടന്നത്.

Aster_MIMS

Kerala Gold Price September 01

18 കാരറ്റിനും വര്‍ധനവ്

സെപ്തംബര്‍ ഒന്നിന് 18 കാരറ്റിന്റെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 7970 രൂപയിലും പവന് 600 രൂപ കൂടി 63760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 8030 രൂപയും പവന് 600 രൂപ കൂടി 64240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് തിങ്കളാഴ്ച 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 6205 രൂപയും പവന് 480 രൂപ കൂടി 49640 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4005 രൂപയും പവന് 280 രൂപ കൂടി 32040 രൂപയുമാണ്.

വെള്ളിനിരക്കുകളും വര്‍ധനവിലേക്ക്

തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 128 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 130 രൂപയിലും മറു വിഭാഗത്തിന് 131 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 133 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

 

സ്വര്‍ണ്ണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Article Summary: Kerala gold price hits all-time high of ₹77,640 per sovereign.

#GoldPrice #KeralaGold #GoldRate #IndiaGold #GoldMarket #Finance

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia