തുടര്‍ച്ചയായുള്ള ആശ്വാസത്തിന് താത്ക്കാലിക ശമനം; സ്വര്‍ണവില ഉച്ചക്ക് ശേഷം പവന് 880 രൂപ കൂടി
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 1,03,640 രൂപയിലെത്തി
● സ്വർണം ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 12,955 രൂപയായി മാറി
● ബി ഗോവിന്ദൻ വിഭാഗത്തിൽ 18 കാരറ്റ് സ്വർണം പവന് 85,600 രൂപയായി ഉയർന്നു
● കെ സുരേന്ദ്രൻ വിഭാഗത്തിൽ 18 കാരറ്റ് നിരക്ക് പവന് 85,200 രൂപയിലെത്തി
● 14 കാരറ്റ് സ്വർണത്തിന് പവന് 560 രൂപയും ഒൻപത് കാരറ്റിന് 360 രൂപയും കൂടി
● വെള്ളി വിലയിൽ മാറ്റമില്ലാതെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപ തുടരുന്നു
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണവിലയിൽ 2026 ജൂൺ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 12955 രൂപയും പവന് 880 രൂപ കൂടി 103640 രൂപയുമാണ്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 255 രൂപ കുറഞ്ഞ് 12845 രൂപയും പവന് 2040 രൂപ കുറഞ്ഞ് 102760 രൂപയുമായിരുന്നു.
18 കാരറ്റ് നിരക്കിലും വർധന
ഉച്ചയ്ക്ക് ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 10700 രൂപയിലും പവന് 720 രൂപ കൂടി 85600 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 10650 രൂപയിലും പവന് 720 രൂപ കൂടി 85200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 10610 രൂപയിലും പവന് 84880 രൂപയിലും കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 210 രൂപ കുറഞ്ഞ് 10560 രൂപയിലും പവന് 1680 രൂപ കുറഞ്ഞ് 84480 രൂപയിലുമാണ് കച്ചവടം നടന്നത്.
14, ഒൻപത് കാരറ്റുകൾക്കും വില കൂടി
ഉച്ചയ്ക്ക് കെ സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കൂടി 8295 രൂപയും പവന് 560 രൂപ കൂടി 66360 രൂപയുമാണ്. ഒൻപത് കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 5350 രൂപയും പവന് 360 രൂപ കൂടി 42800 രൂപയുമാണ്.
രാവിലെ കെ സുരേന്ദ്രൻ വിഭാഗത്തിൽ 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8225 രൂപയും പവന് 1280 രൂപ കുറഞ്ഞ് 65800 രൂപയുമാണ്. ഒൻപത് കാരറ്റിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 5305 രൂപയും പവന് 840 രൂപ കുറഞ്ഞ് 42440 രൂപയുമായിരുന്നു.
വെള്ളി നിരക്കുകൾ
ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രൻ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 235 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ സ്വർണനിരക്കുകൾ
2026 ജൂൺ 24 ബുധനാഴ്ച രണ്ട് തവണയാണ് സ്വർണനിരക്ക് കുറഞ്ഞത്. രാവിലെയും വൈകുന്നേരവുമായി 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1240 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 13230 രൂപയും പവന് 200 രൂപ കുറഞ്ഞ് 105840 രൂപയും വൈകാതെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 13100 രൂപയും പവന് 1040 രൂപ കുറഞ്ഞ് 104800 രൂപയുമായിരുന്നു.
2026 ജൂൺ 23 ചൊവ്വാഴ്ച ഇരട്ട ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2480 രൂപയുമാണ് കുറഞ്ഞിരുന്നത്.
ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 13255 രൂപയും പവന് 960 രൂപ കുറഞ്ഞ് 106040 രൂപയിലും രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13375 രൂപയും പവന് 1520 രൂപ കുറഞ്ഞ് 107000 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
2026 ജൂൺ 22 തിങ്കളാഴ്ച രണ്ട് തവണ വില വർധിച്ചിരുന്നു. രാവിലെയും വൈകുന്നേരവുമായി 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ് കൂടിയത്.
22 കാരറ്റ് സ്വർണത്തിന് രാവിലെ ഗ്രാമിന് 40 രൂപ കൂടി 13430 രൂപയും പവന് 320 രൂപ കൂടി 107440 രൂപയിലും വൈകുന്നേരം ഗ്രാമിന് 135 രൂപ കൂടി 13565 രൂപയും പവന് 1080 രൂപ കൂടി 108520 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Gold prices in Kerala saw a slight recovery on Thursday afternoon, with 22-carat gold increasing by ₹880 per sovereign after a morning drop.
#GoldRateKerala #GoldPriceToday #KeralaBusinessNews #SilverRateToday #CommodityMarket #KochiNews #SobhaNews
