Jackpot | ക്രിസ്തുമസ് - നവവത്സര ബമ്പര്‍ നറുക്കെടുപ്പ്; 20 കോടിയുടെ ഭാഗ്യവാന്‍ ഇരിട്ടി സ്വദേശി സത്യന്‍; വിറ്റത് കണ്ണൂരില്‍


● കണ്ണൂര്‍ ഇരിട്ടി സ്വദേശി സത്യനാണ് ബംപര്‍ അടിച്ചത്.
● XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
● 20 കോടി രൂപയാണ് ഭാഗ്യവാന് ലഭിക്കുക.
കണ്ണൂര്‍: (KVARTHA) സംസ്ഥാന സര്‍ക്കാറിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. ഇരിട്ടി സ്വദേശി സത്യനാണ് ബംപര്‍ അടിച്ച ഭാഗ്യവാന്‍.
ഒരു കെട്ട് ടിക്കറ്റാണ് സത്യന്‍ വാങ്ങിയത്. കണ്ണൂര്‍ ചക്കരക്കലിലെ മുത്തു ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംപര്‍ അടിച്ചത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.
10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില. തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ്പുതുവത്സര ബമ്പര്‍.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ
XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XK 289137, XC 173582, XB 325009, XC 515987, XD 370820, XA 571412, XL 386518, XH 301330, XD 566622, XD 367274, XH 340460, XE 481212, XD 239953, XB 289525 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിച്ചത്.
സമാശ്വാസ സമ്മാനം (1 ലക്ഷം) നേടിയ ടിക്കറ്റ് നമ്പരുകള്‍
XA 387132, XB 387132, XC 387132, XE 387132, XG 387132, XH 387132, XJ 387132,XK 387132, XL 387132
മൂന്നാം സമ്മാനം (10 ലക്ഷം) നേടിയ ടിക്കറ്റ് നമ്പരുകള്‍
XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 5317559, XK 202537, XL 147802
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തില്‍ 30 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തില്‍ മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയില്‍ 20 പേര്‍ക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.
ആറാം സമ്മാനം 5000 രൂപ വീതം പരമാവധി 27,000 പേര്‍ക്കും ഏഴാം സമ്മാനം 2000 രൂപ വീതം പരമാവധി 48,600 പേര്‍ക്കുമാണ് കിട്ടുക. എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേര്‍ക്കും ഒന്‍പതാം സമ്മാനം 500 രൂപ വീതം പരമാവധി 2,43,000 പേര്‍ക്കും പത്താം സമ്മാനം 400 രൂപ വീതം പരമാവധി 2,75,400 പേര്‍ക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒന്‍പത് സീരിസുകള്‍ക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പര്‍ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്. 8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ല നിലവില്‍ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റ് വില്‍പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 400 രൂപയാണ് ടിക്കറ്റ് വില.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
The Kerala Christmas New Year Bumper lottery results are out. The first prize of ₹20 crore was won by a resident of Iritty, Kannur. The winning number is XD 387132. The ticket was sold by Mutthu Lottery Agency in Chakkarakkal, Kannur.
#KeralaLottery #ChristmasBumper #NewYearBumper #LotteryWinner #Kannur #Jackpot