Development | കേരള ബജറ്റ്: തിരുവനന്തപുരം മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ വർഷം; കൊല്ലത്ത് ഐടി പാർക്ക്; നഗര വികസനത്തിന് പുതിയ പദ്ധതികൾ

 
Kerala Budget Focuses on Metro, IT Parks, and Urban Development
Kerala Budget Focuses on Metro, IT Parks, and Urban Development

Photo Credit: X/Great Kerala

● കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങൾക്ക് മെട്രൊപൊളീറ്റൻ പ്ലാനിങ് കമ്മിറ്റി
● കണ്ണൂർ ഐടി പാർക്കിന് 293.22 കോടി രൂപ അനുവദിച്ചു.
● വിഴിഞ്ഞം, കൊല്ലം, പുനലൂർ വികസന തൃകോണ പദ്ധതി നടപ്പാക്കും.

തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജം നൽകുന്ന നിരവധി പ്രഖ്യാപനങ്ങളുമായി  സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്ന മെട്രോ പദ്ധതികൾക്കും, ഐടി മേഖലയ്ക്ക് ഊന്നൽ നൽകുന്ന പുതിയ ഐടി പാർക്കുകൾക്കും ബജറ്റിൽ പ്രാധാന്യം നൽകി. കൂടാതെ, നഗര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു.

തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്നത് സർക്കാരിന്റെ ആഗ്രഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിവേഗ റെയിൽ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി അറിയിച്ചു.

2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയിൽ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ, നഗരവൽക്കരണത്തെയും സാമ്പത്തിക വളർച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റൻ പ്ലാനിങ് കമ്മിറ്റികൾ രൂപീകരിക്കും. ഇത് നഗരങ്ങളുടെ സമഗ്ര വികസനത്തിന് സഹായകമാകും.

ബജറ്റ് പ്രഖ്യാപനത്തിൽ കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും ഐടി പാർക്ക് സ്ഥാപിക്കുമെന്ന് അറിയിച്ചു. ഇത് തെക്കൻ കേരളത്തിന്റെ ഐടി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. കൂടാതെ, കണ്ണൂർ ഐടി പാർക്കിന് 293.22 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു. കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കറിലാണ് ഈ പദ്ധതി. 

കപ്പൽ നിർമ്മാണത്തിനും, സമുദ്ര ഗതാഗതത്തിനും കേന്ദ്ര സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തും. വിഴിഞ്ഞം, കൊല്ലം, പുനലൂർ വികസന തൃകോണ പദ്ധതി നടപ്പാക്കും. മുസിരിസ് ബിനാലെക്ക് ഏഴ് കോടി രൂപ അനുവദിച്ചു. സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപയും അനുവദിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

The Kerala budget focuses on development with announcements for metro projects in Thiruvananthapuram and Kozhikode, new IT parks in Kollam and Kottarakkara, and various urban development initiatives.

#KeralaBudget #Metro #ITPark #UrbanDevelopment #Infrastructure #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia