Celebration | ശ്രദ്ധേയമായി കണ്ണൂരില്‍ ഫാര്‍മസി വാരാഘോഷം

 


കണ്ണൂര്‍: (www.kvartha.com) കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാന തല ഫാര്‍മസി വാരാഘോഷത്തിന്റെ ഉദ്ഘാടനം മുന്‍മന്ത്രി പികെ ശ്രീമതി ജവഹര്‍ ലൈബ്രറി ഹാളില്‍ നിര്‍വഹിച്ചു. ഫാര്‍മസി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒ സി നവീന്‍ ചന്ദ് അധ്യക്ഷനായി.

സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ മികച്ച ഫാര്‍മസിസ്റ്റ് അധ്യാപകനുളള അവാര്‍ഡ് നേടിയ സി ശരത് ചന്ദ്രയെ ചടങ്ങില്‍ ആദരിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ എ ഹരീഷ് കുമാര്‍, കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസ്, എ രതീശന്‍, ഡോ. ഇ വി സുധീര്‍, പ്രസൂണ്‍ ബാബു, സുജിത്ത് എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. വി ആര്‍ രാജീവ് സ്വാഗതവും സീന സുകുമാരന്‍ നന്ദിയും പറഞ്ഞു.

Celebration | ശ്രദ്ധേയമായി കണ്ണൂരില്‍ ഫാര്‍മസി വാരാഘോഷം

Keywords: Kannur, Business, Kerala, Celebration, Kannur: Pharmacy Council organized State Pharmacy Week celebration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia