K Surendran | കേരളം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണം, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് സര്‍കാര്‍ ഈടാക്കുന്നതെന്നും കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com) കേരളം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഇന്ധന നികുതിയായി സംസ്ഥാന സര്‍കാര്‍ ഈടാക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ തയ്യാറാവണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിക്കാന്‍ കേരളം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

K Surendran | കേരളം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറാകണം, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് സര്‍കാര്‍ ഈടാക്കുന്നതെന്നും കെ സുരേന്ദ്രന്‍

ഇന്ധന നികുതി കുറയ്ക്കാത്ത സര്‍കാര്‍ നടപടി ജനദ്രോഹമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍കാരിന്റെ നടപടി ജനങ്ങളോട് ഉള്ള അനീതിയാണെന്ന് പ്രധാനമന്ത്രി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍കാര്‍ കുറച്ചിരുന്നു.

ഈ ആനുകൂല്യം ജനങ്ങളിലെത്തിക്കാനുള്ള കേന്ദ്ര നിര്‍ദേശം അനുസരിച്ച് ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം ഉള്‍പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാതെ അധിക വരുമാനം ഉണ്ടാക്കിയെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിണറായി സര്‍കാരിന്റെ ജനദ്രോഹം തുറന്ന് കാണിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ധന നികുതിയില്‍ കേന്ദ്ര വരുമാനത്തിന്റെ 42 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കായിരുന്നിട്ടും ഇടത് സര്‍കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തേക്കാള്‍ കുറഞ്ഞ ഇന്ധന വിലയാണുള്ളത്. ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനത്തിന്റെ നയമാണ് ഓടോറിക്ഷ-ബസ് ചാര്‍ജ് വര്‍ധനവിന് കാരണമായത്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടിയില്‍ അധികം ചാര്‍ജാണ് കേരളത്തിലുള്ളത്. ലോകം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ജനങ്ങളെ മറന്ന് പണമുണ്ടാക്കാന്‍ നോക്കാതെ സംസ്ഥാന സര്‍കാര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനുസരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, K Surendran, Politics, Narendra Modi, Government, Tax&Savings, Fuel, Price, K Surendran about fuel price in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia