Sugar Exports | പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com) പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ 2023 ഒക്ടോബര്‍ വരെ നീട്ടി കേന്ദ്ര സര്‍കാര്‍. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) ഉത്തരവിന് പിന്നാലെ ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡിഎഫ്പിഡി) ഉത്തരവിറക്കി. ആഭ്യന്തര വിലയിലെ വര്‍ധനവ് തടയാന്‍ മെയ് മാസത്തിലാണ് രാജ്യം കയറ്റുമതി നിരോധിച്ചത്.

നിരോധന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം കേന്ദ്രം പുറത്തിറങ്ങിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്‍ഡ്യ. കൂടാതെ ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും ഇന്‍ഡ്യയ്ക്കാണ്.

Sugar Exports | പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാല്‍ ഇന്‍ഡ്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

Keywords: New Delhi, News, National, Central Government, sugar, Business, Export, India extends curbs on sugar exports by a year through October 2023.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia