കോവിഡ് വ്യാപനം; ആദായ നികുതി റിടേണ്‍ സമര്‍പിക്കാനുള്ള തീയതി നീട്ടി

 


കോവിഡ് വ്യാപനം; ആദായ നികുതി റിടേണ്‍ സമര്‍പിക്കാനുള്ള തീയതി നീട്ടി

ന്യൂഡെല്‍ഹി: (www.kvartha.com 12.01.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി റിടേണ്‍ സമര്‍പിക്കാനുള്ള തീയതി നീട്ടി. 2021-22 മൂല്യ നിര്‍ണയ വര്‍ഷത്തെ റിടേണ്‍ നല്‍കാനുള്ള തീയതി മാര്‍ച് 15 വരെയാണ് ആദായ നികുതി വകുപ്പ് നീട്ടിയത്. കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ റിടേണ്‍ സമര്‍പിക്കുന്നതില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം; ആദായ നികുതി റിടേണ്‍ സമര്‍പിക്കാനുള്ള തീയതി നീട്ടി

നേരത്തെ 2021 ഡിസംബര്‍ 31 വരെയായിരുന്നു റിടേണ്‍ സമര്‍പിക്കാന്‍ സമയം നല്‍കിയിരുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ടാക്സ് ഓഡിറ്റ് റിപോര്‍ട് സമര്‍പിക്കുന്നതിനും പ്രൈസിംഗ് ഓഡിറ്റ് റിപോര്‍ട് കൈമാറുന്നതിനുമുള്ള സമയപരിധി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി റിടേണ്‍ സമര്‍പിക്കാനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.

Keywords:  New Delhi, News, National, COVID-19, Income Tax, Business, Date, Tax, Income Tax Returns Deadline Extended To March 15.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia