ചൂട് കൂടിയിട്ടും ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍; ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി 'നോ എസി' ക്യാംപയിന്
Mar 29, 2022, 09:08 IST
ഹൈദരാബാദ്: (www.kvartha.com 29.03.2022) ഇന്ധനവില അനുദിനം കുത്തനെ കൂടുന്നതിനാല്‍ ഒല/ഊബര്‍ ടാക്സികളില്‍ എസി ഉപയോഗിക്കേണ്ടെന്ന് യൂനിയന്‍ അറിയിച്ചു. ഡ്രൈവര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കുന്നതിനായി ഹൈദരാബാദില്‍ 'നോ എസി' ക്യാംപയിന് (Campaign) നടക്കുമെന്ന് തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍കേഴ്സ് യൂനിയന്‍ (ടിജിപിഡബ്ല്യുയു) ശനിയാഴ്ച വ്യക്തമാക്കി.
ഡ്രൈവര്‍മാരുടെ പരാതി കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും ഒല/ഊബര്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. ഹൈദരാബാദില്‍ ഡീസല്‍ വില ലിറ്ററിന് 98.10 രൂപയാണ്. ഗതാഗത വകുപ്പ് ഇടപെടണം. എസി ഉപയോഗിച്ചുള്ള സവാരിക്ക്, കിലോമീറ്ററിന് 24-25 രൂപയെങ്കിലും വേണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. നിലവില്‍ കിലോമീറ്ററിന് 12-13 രൂപയില്‍ താഴെയാണ് ഈടാക്കുന്നത്. 'സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ എയര്‍ കന്ഡീഷനറുകള് (Air conditioner) ഉപയോഗിക്കാതിരുന്നാല്‍ ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തീര്‍ചയായും മനസിലാക്കുന്നു'- എന്നും യൂനിയന്‍ പ്രതിനിധികള്‍ പറയുന്നു.
ടാക്സികളില്‍ 'നോ എസി' ക്യാംപയിന് ആദ്യം ആരംഭിച്ചത് കൊല്‍കത്തയിലാണ്. ഡെല്‍ഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ ടാക്സി ഡ്രൈവര്‍മാരും ഇതുതന്നെ ചെയ്തു. ഹൈദരാബാദിലെ ഡ്രൈവര്‍മാര്‍ അടുത്തിടെയാണ് ഇത് ആരംഭിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന തൊഴിലാളി പണിമുടക്കിന് സംസ്ഥാനത്തെ ഓടോറിക്ഷ, ടാക്സി യൂനിയനുകളും പിന്തുണ നല്കി. തിങ്കളാഴ്ച തെലങ്കാന ഓടോറിക്ഷ ഡ്രൈവേഴ്സ് ജോയിന്റ് ആക്ഷന്‍ കമിറ്റി ബന്ദ് ആചരിച്ചിരുന്നു. ഹൈദരാബാദിലെ ഖൈരതാബാദിലുള്ള ഗതാഗത വകുപ്പ് ഓഫീസില്‍ നേതാക്കളും ഡ്രൈവര്‍മാരും ചേര്‍ന്ന് ധര്‍ണയും നടത്തി.
Keywords: Hyderabad, News, National, Taxi Fares, Business, Travel, Hyderabad: No More Cool AC Rides In Ola/Uber Cabs, Says Workers Union.
Keywords: Hyderabad, News, National, Taxi Fares, Business, Travel, Hyderabad: No More Cool AC Rides In Ola/Uber Cabs, Says Workers Union.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.