Reduction | കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍


● തിരികെയുള്ള സര്‍വീസും 4 ദിവസമാക്കി.
● നവംബര്‍ മുതല്‍ സര്‍വീസുകള്‍ കുറയും.
മനാമ: (KVARTHA) കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍ (Gulf Air). നവംബര്‍ മുതല്‍ ഗള്‍ഫ് എയര്‍ സര്‍വീസ് നാല് ദിവസം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി.
ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. ബഹ്‌റൈനില്‍ നിന്ന് കോഴിക്കോടേക്ക് ഞായര്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസ്.
അതേസമയം ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ് രംഗത്തെത്തി. 2024 ഡിസംബര്‍ 15 മുതല്‍ രാജസ്ഥാനിലെ ജയ്പൂരിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്.
ഉടന്‍ തന്നെ ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബിക്കും ജയ്പൂരിനും ഇടയ്ക്ക് 10 സര്‍വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ റൂട്ടില്‍ നാല് മാസം മുന്‍പാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചത്. ഈ സര്‍വീസിന് ഡിമാന്‍ഡ് വര്‍ധിച്ചെന്നും ഇതോടെയാണ് പ്രതിവാര സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഇത്തിഹാദ് ചീഫ് റെവന്യൂ ആന്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ എറിക് ഡേ വ്യക്തമാക്കി. ഇതിലൂടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അബുദാബിയിലേക്കും ദുബൈയിലേക്കും എളുപ്പത്തില്‍ എത്താനാകുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
#GulfAir #EtihadAirways #KeralaFlights #JaipurFlights #IndiaFlights #Aviation #Travel