ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) ജി എസ് ടി വരുമാനം ഫെബ്രുവരി മാസത്തിലും ഒരു ലക്ഷം കോടി കടന്നു. 2022 ഫെബ്രുവരിയിലെ ജി എസ് ടി വരുമാനം 133026 കോടി രൂപയാണ്. 24435 കോടി രൂപ സെന്‍ട്രല്‍ ജിഎസ്ടിയാണ്. എസ്ജിഎസ്ടി 30779 കോടി. ഐജിഎസ്ടി 67471 കോടി രൂപ. ഇതില്‍ 33837 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ ലഭിച്ചതാണ്. സെസ് വരുമാനം 10340 കോടി രൂപ. ഇതില്‍ 638 കോടി രൂപ ചരക്ക് ഇറക്കുമതിയില്‍ നിന്ന് ലഭിച്ചതാണ്.
അതേസമയം ഇത് അഞ്ചാം തവണയാണ് ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപ കടക്കുന്നത്. മുന്‍വര്‍ഷം ഫെബ്രുവരി മാസത്തിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ചയാണ് ജി എസ് ടി വരുമാനത്തില്‍ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 26 ശതമാനം വളര്‍ച വരുമാനത്തിലുണ്ടായി. ചരക്ക് ഇറക്കുമതി വഴിയുള്ള വരുമാന വളര്‍ച 38 ശതമാനമാണ്.

Keywords: New Delhi, News, National, Business, GST, Tax&Savings, GST Collection For February Crosses Rs 1.3 Lakh Crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.