Group of Ministers | കാസിനോകള്‍, റേസ് കോഴ്‌സുകള്‍, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയ്ക്ക് 28% ജി എസ് ടി ഈടാക്കാന്‍ മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തേക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) കാസിനോകള്‍, റേസ്‌കോഴ്‌സുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയ്ക്ക് 28 ശതമാനം ജി എസ് ടി ഈടാക്കാന്‍ മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തേക്കും. ജി എസ് ടി വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം രൂപീകരിച്ച മന്ത്രിമാരുടെ സംഘം (ജിഒഎം) തിങ്കളാഴ്ച ഡെല്‍ഹിയില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് സമവായം ഉണ്ടായതായാണ് ലഭ്യമായ വിവരം.

വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുന്നതിനുള്ള മൂല്യനിര്‍ണയ രീതി അന്തിമമാക്കുന്നതിന് മെയ് 18ന് വീണ്ടും മന്ത്രിമാരുടെ സംഘം യോഗം ചേരും. സംഘത്തിന്റെ കണ്‍വീനറും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മ എല്ലാ അംഗങ്ങളോടും പ്രസക്തമായ വിവരങ്ങളുമായി അടുത്ത മീറ്റിംഗില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അതുവഴി യുക്തിഭദ്രമായ ഒരു ശുപാര്‍ശ ഉണ്ടാക്കാന്‍ കഴിയും. സംഘത്തിന്റെ ശുപാര്‍ശകള്‍ ജി എസ് ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ പരിഗണിക്കും. അന്തിമ അനുമതി അന്നുണ്ടാകും.

Group of Ministers | കാസിനോകള്‍, റേസ് കോഴ്‌സുകള്‍, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയ്ക്ക് 28% ജി എസ് ടി ഈടാക്കാന്‍ മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തേക്കും

'നിരക്ക് സംബന്ധിച്ച ആശങ്കകള്‍, നിരക്ക് ബാധകമാക്കേണ്ട മൂല്യനിര്‍ണയ പ്രശ്നങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമിങിന്റെ ചില വശങ്ങള്‍ എന്നിവ സമഗ്രമായി അവലോകനം ചെയ്തതില്‍ നിന്ന് ഞങ്ങള്‍ക്ക് കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ചില സാങ്കേതിക വിശദാംശങ്ങളില്‍ കൂടി കടന്നുപോകാനുണ്ട്,' തിങ്കളാഴ്ചത്തെ മീറ്റിന് ശേഷം സാംഗ്മ പറഞ്ഞതായി ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, പശ്ചിമ ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ഗുജറാത് ധനമന്ത്രി കനുഭായ് പേടേല്‍, ഗോവ പഞ്ചായത്ത് രാജ് മന്ത്രി മൗവിന്‍ ഗോഡിഞ്ഞോ, തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗ രാഗന്‍, ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, തെലങ്കാന ധനമന്ത്രി തണ്ണീര് ഹരീഷ് റാവു എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

കാസിനോകള്‍, റേസ് കോഴ്‌സുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് വെബ്‌സൈറ്റുകള്‍ എന്നിവ നല്‍കുന്ന സേവനങ്ങളുടെ മൂല്യനിര്‍ണയം പരിശോധിക്കുന്നതും കാസിനോയിലെ ചില ഇടപാടുകള്‍ക്ക് നികുതി ചുമത്തുന്നതും സംഘത്തിന്റെ ഉത്തരവില്‍ ഉള്‍പ്പെടുന്നു.

'അടുത്ത മീറ്റിങില്‍, ഗ്രൂപ് നിലവിലുള്ള നിയമ വ്യവസ്ഥകളും ബന്ധപ്പെട്ട കാര്യങ്ങളിലെ കോടതി ഉത്തരവുകളും കണക്കിലെടുക്കും. സ്വാഭാവികമായും, കാസിനോകള്‍, റേസ് കോഴ്‌സ്, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ മൂല്യനിര്‍ണയ രീതികള്‍ നടപ്പിലാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലെ സാധ്യമായ മാറ്റങ്ങളെ കുറിച്ച് ശുപാര്‍ശകള്‍ നല്‍കിയേക്കാം'-പേര് വെളിപ്പെടുത്താത്ത ഒരംഗം വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ യോഗത്തിന് മുന്നോടിയായി മൗവിന്‍ ഗോഡിഞ്ഞോ പറഞ്ഞിരുന്നു, 'ഗ്രൂപിന്റെ ശുപാര്‍ശകളില്‍ ജി എസ് ടി കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കും. നിലവില്‍, വാതുവെപ്പ് ഉള്‍പെടുന്ന ഓണ്‍ലൈന്‍ ഗെയിമിങ് 28% ജി എസ് ടി നിരക്ക് ഉദ്ദേശിക്കുന്നു, അതേസമയം വാതുവയ്‌പ്പോ ചൂതാട്ടമോ ഉള്‍പെടാത്ത ഗെയിമുകള്‍ക്ക് 18% ആണ് ജിഎസ്ടി.

Keywords:  News, New Delhi, National, Ministers, GST, Business, Technology, Group of Ministers to recommend 28% GST on casinos, racecourses, online gaming.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia