Gold Rate | മാറ്റമില്ലാതെ സ്വർണവില; പവന് 51,200 രൂപയിൽ തുടരുന്നു 

 
Gold Rate
Gold Rate

Image Credit: Representational Image Generated by Meta AI

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) മാറ്റമില്ല. വെള്ളിയാഴ്ച (ജൂലൈ 26) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6400 രൂപയിലും പവന് (Sovereign) 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5310 രൂപയും പവന് 42,480 രൂപയുമാണ് നിരക്ക്. വെള്ളി നിരക്കിലും (Gold Rate) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വിപണിവില.

Gold Rate

വ്യാഴാഴ്ച (ജൂലൈ 25) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 95 രൂപയും പവന്  760 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഇടിഞ്ഞത്. വ്യാഴാഴ്ച 
 വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപയാണ് താഴ്ന്നത്.

ബുധനാഴ്ച (ജൂലൈ 24) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയും പവന് 51,960 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയിലും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമാണ് വിപണനം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയായി താഴ്ന്നിരുന്നു.

ചൊവ്വാഴ്ച (ജൂലൈ 23) രാവിലെയും ഉച്ചയ്ക്കുമായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 275 രൂപയും പവന് 2200 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച രാവിലെ വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.

തിങ്കളാഴ്ച (ജൂലൈ 22) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,000 രൂപയുമായിരുന്നു വില. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവയിൽ കാര്യമായ കുറവ് വരുത്തിയതാണ് വിലയിടിവിന് കാരണമായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia