Gold Prices | രാവിലെ വമ്പൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം; നിരക്കുകൾ കുറഞ്ഞു


● 22 കാരറ്റ് സ്വർണത്തിന് പവന് 64,080 രൂപയായി
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6610 രൂപയാണ് വിപണിവില.
● സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയിൽ തുടരുന്നു
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (11.02.2025) രാവിലെ വമ്പൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സ്വർണവില ഉയർന്ന നിലയിൽ തുടർന്ന ശേഷം, 10 മണിയോടെ രൂപയുടെ മൂല്യം വർധിച്ചതോടെ വിലയിൽ കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയും പവന് 64,080 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6610 രൂപയും പവന് 52,880 രൂപയുമാണ് വിപണിവില. സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയിൽ തുടരുന്നു.
രാവിലെ ആദ്യം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8060 രൂപയും, പവന് 64,480 രൂപയുമായിരുന്നു വില. എന്നാൽ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടതോടെ വില കുറയുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.29 ൽ നിന്ന് 86.86 ആയി ഉയർന്നു. ഇത് സ്വർണത്തിന്റെ വിലയെ സ്വാധീനിച്ചു. കഴിഞ്ഞ ഒരു മാസത്തിൽ സ്വർണവില 280-300 ഡോളർ വരെ ഉയർന്നിട്ടുണ്ട്. നവംബർ മാസത്തിൽ 2790 ഡോളറിൽ നിന്നും 2536 ഡോളർ വരെ കുറഞ്ഞ സ്വർണവില, പിന്നീട് ഏകദേശം 406 ഡോളർ ഉയർന്ന് 2942 ഡോളറിലേക്ക് എത്തി.
ഇൻഡ്യൻ രൂപയുടെ മൂല്യം കുറഞ്ഞതാണ് ആഭ്യന്തര വില ഉയരാനുള്ള കാരണം. അമേരികൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ തുടർന്ന് വ്യാപാര യുദ്ധ ഭീതിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് കൂടിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ കേരളത്തിൽ 70000 രൂപയ്ക്ക് അടുത്ത് നൽകേണ്ട സ്ഥിതിയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Gold prices surged in Kerala before falling due to a stronger rupee. Prices for 22-carat and 18-carat gold decreased after the rupee's value improved.
#GoldPrices #KeralaGold #GoldMarket #RupeeFluctuation #KochiNews #GoldRates