രാവിലെ ഇടിവുമായെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്ക് വന്‍ വര്‍ധനവ്; പവന് 1600 രൂപ കൂടി

 
Bride Representing Kerala Gold Price February 03 Afternoon

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1,12,880 രൂപയായി.
● രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1040 രൂപ കുറഞ്ഞിരുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് ഉച്ചക്ക് ഗ്രാമിന് 165 രൂപ വര്‍ധിച്ചു.
● കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി.
● 9 കാരറ്റ് സ്വര്‍ണവിലയിലും ഉച്ചക്ക് വര്‍ധനവ് രേഖപ്പെടുത്തി.
● വെള്ളി വിലയില്‍ ഉച്ചക്ക് മാറ്റമില്ല; ഗ്രാമിന് 280 രൂപ.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ച (03.02.2026) സ്വര്‍ണവിലയില്‍ കുറഞ്ഞും കൂടിയും രണ്ട് തവണ നിരക്കുകള്‍ രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 13910 രൂപയും പവന് 1040 രൂപ കുറഞ്ഞ് 111280 രൂപയുമായിരുന്നു.

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കൂടി 14110 രൂപയും പവന് 1600 രൂപ കൂടി 112880 രൂപയുമാണ്.

Aster mims 04/11/2022

18 കാരറ്റ് നിരക്കിലും വന്‍ കുതിപ്പ് 

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11495 രൂപയും പവന് 91960 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11430 രൂപയും പവന് 840 രൂപ കുറഞ്ഞ് 91440 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കൂടി 11660 രൂപയും പവന് 1320 രൂപ കൂടി 93280 രൂപയുമാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കൂടി 11595 രൂപയും പവന് 1320 രൂപ കൂടി 92760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14, 9 കാരറ്റ് വിലയിലും വര്‍ധനവ്

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8900 രൂപയും പവന് 440 രൂപ കുറഞ്ഞ് 71200 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5740 രൂപയും പവന് 440 രൂപ കുറഞ്ഞ് 45920 രൂപയിലുമാണ് കച്ചവടം നടന്നത്.

ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 130 രൂപ കൂടി 9030 രൂപയും പവന് 1040 രൂപ കൂടി 72240 രൂപയും 9 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 5820 രൂപയും പവന് 640 രൂപ കൂടി 46560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 280 രൂപയാണ്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 280 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2800 രൂപയുമാണ്.

തിങ്കളാഴ്ചത്തെ നാടകീയ നിരക്കുകള്‍


തിങ്കളാഴ്ച (02.02.2026) കൂടിയും കുറഞ്ഞും മൂന്ന് പ്രാവശ്യം നിരക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഉച്ചക്കുമായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1230 രൂപയും പവന് 9840 രൂപയുമാണ് കുറഞ്ഞിരുന്നു.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 830 രൂപ കുറഞ്ഞ് 13890 രൂപയും പവന് 6640 രൂപ കുറഞ്ഞ് 111120 രൂപയും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 400 രൂപ കുറഞ്ഞ് 13490 രൂപയും പവന് 3200 രൂപ കുറഞ്ഞ് 107920 രൂപയുമായിരുന്നു. 

വൈകാതെ വൈകുന്നേരം ഗ്രാമിന് 300 രൂപ കൂടി 14040 രൂപയിലും പവന് 2400 രൂപ കൂടി 112320 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 

 ഈ അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തൂ.

Article Summary: Gold prices in Kerala saw significant volatility on Tuesday, dropping in the morning but surging by ₹1600 per sovereign in the afternoon.

#GoldRate #KeralaGold #GoldPriceToday #KochiNews #BusinessNews #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia