Gold Prices | ഓണപ്പാച്ചിലിനിടെ ഞെട്ടിച്ച് സ്വർണം; പവന് 55,000 രൂപയ്ക്ക് തൊട്ടരികെയെത്തി 

 
Gold Prices Soar in Kochi During Onam Season
Gold Prices Soar in Kochi During Onam Season

Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു.
● അന്തർദേശീയ വിപണിയിലെ വില വർധനയാണ് ബാധിക്കുന്നത്.
● സ്വർണം വാങ്ങാൻ പണിക്കൂലി ഉൾപ്പെടെ 59,000 രൂപ വരെ നൽകേണ്ടി വരുന്നു.

കൊച്ചി: (KVARTHA) ഓണക്കാലത്ത് സ്വർണവില കുത്തനെ ഉയർന്നു. ശനിയാഴ്ച (14.09.2024) 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് യഥാക്രമം 6865 രൂപയും 54,920 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 5690 രൂപയിലും പവന് 240 രൂപ കൂടി 45,520 രൂപയിലുമെത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 95 രൂപയായും കൂടിയിട്ടുണ്ട്.

Gold Prices

രണ്ട് ദിവസത്തിനിടെ മാത്രം സ്വർണം പവന് 1280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച (13.09.2024) 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കൂടിയിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6825 രൂപയിലും പവന് 54,600 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കൂടി 5660 രൂപയും പവന് 760 രൂപ വർധിച്ച് 45,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കൂടി 93 രൂപയായി കൂടിയിരുന്നു.

മെയ് 20-ന് സ്വർണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയും എന്ന സർവകാല റെകോർഡിലെത്തിയിരുന്നു. എന്നാൽ പിന്നീട് 53,960 രൂപയായി ഇത് താഴ്ന്നു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വില ഒറ്റയടിക്ക് 51,960 രൂപയായി ഇടിഞ്ഞു. എന്നാൽ ഈ കുറവ് ദീർഘകാലം നിലനിന്നില്ല. 

ഇപ്പോൾ അന്താരാഷ്ട്ര വിപണിയിലെ വില വർധനയെ തുടർന്ന് ആഭ്യന്തര വിപണിയിലും വില വൻതോതിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനെത്തുടർന്ന് കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 59,000 രൂപ നൽകേണ്ടി വരുന്ന അവസ്ഥയാണ്.

മാസത്തിന്റെ തുടക്കത്തിൽ സ്വർണവില താരതമ്യേന സ്ഥിരമായിരുന്നെങ്കിലും, ഓണം അടുത്തതോടെ  വിലയിൽ വലിയ ഉയർച്ചയാണ് ഉണ്ടായത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ വൻതോതിൽ കുറച്ചില്ലായിരുന്നെങ്കിൽ സ്വർണവില ഇതിലും കൂടുതൽ ഉയരുമായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.

സ്വർണവിലയിലെ മാറ്റങ്ങൾ 

ഓഗസ്റ്റ് 31 - 53,560 രൂപ
സെപ്റ്റംബർ 1 - 53,560 രൂപ
സെപ്റ്റംബർ 2 - 53,360 രൂപ
സെപ്റ്റംബർ 3 - 53,360 രൂപ
സെപ്റ്റംബർ 4 - 53,360 രൂപ
സെപ്റ്റംബർ 5 - 53,360 രൂപ
സെപ്റ്റംബർ 6 - 53,760 രൂപ
സെപ്റ്റംബർ 7 - 53,440 രൂപ
സെപ്റ്റംബർ 8 - 53,440 രൂപ
സെപ്റ്റംബർ 9 - 53,440 രൂപ
സെപ്റ്റംബർ 10 - 53,440 രൂപ
സെപ്റ്റംബർ 11 - 53,720 രൂപ
സെപ്റ്റംബർ 12 - 53,640 രൂപ
സെപ്റ്റംബർ 13 - 54,600 രൂപ
സെപ്റ്റംബർ 14 - 54,920 രൂപ

 

#goldprices #kochi #onam #kerala #economy #inflation #investment #preciousmetals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia