സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്: പവന് 800 രൂപ കൂടി 99,000 കടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനി, ഞായർ ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലായിരുന്നു.
● 18 കാരറ്റ് സ്വർണത്തിന് പവന് 680 രൂപ വരെ വർധിച്ചു.
● 14, ഒൻപത് കാരറ്റ് സ്വർണവിലയിലും വൻ കുതിപ്പ് രേഖപ്പെടുത്തി.
● വെള്ളി വില ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 218 രൂപയിലെത്തി.
● വിപണിയിലെ വൻ വർധനവ് സാധാരണക്കാരെ ആശങ്കയിലാക്കുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. പവൻ വില ഒരു ലക്ഷം കടക്കാൻ ഇനി 800 രൂപയുടെ കുറവ് മാത്രമാണുള്ളത്.
തിങ്കളാഴ്ച (22.12.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപ കൂടി 12,400 രൂപയും, പവന് 800 രൂപ കൂടി 99,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ചയും (20.12.2025) ഞായറാഴ്ചയും (21.12.2025) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമായിരുന്നു നിരക്ക്.
18 കാരറ്റിനും വില കൂടി
18 കാരറ്റ് വിഭാഗത്തിൽ ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 10,260 രൂപയും പവന് 680 രൂപ കൂടി 82,080 രൂപയുമായി. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 10,195 രൂപയും പവന് 640 രൂപ കൂടി 81,560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകൾക്കും വൻ കുതിപ്പ്
കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ കൂടി 7,940 രൂപയും പവന് 520 രൂപ കൂടി 63,520 രൂപയുമായി. ഒൻപത് കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 5,125 രൂപയും പവന് 360 രൂപ കൂടി 41,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളി നിരക്കിലും വർധനവ്
വെള്ളി നിരക്കിലും വർധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 213 രൂപയിൽ നിന്ന് 5 രൂപ കൂടി 218 രൂപയായി. കെ സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 211 രൂപയിൽ നിന്ന് 5 രൂപ കൂടി 216 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,110 രൂപയിൽ നിന്ന് 50 രൂപ കൂടി 2,160 രൂപയുമാണ് നിരക്ക്.
സ്വർണവില ഒരു ലക്ഷത്തിലേക്ക്! ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ.
Article Summary: Gold price in Kerala increases by 800 rupees per sovereign, crossing 99,000.
#GoldPriceKerala #GoldRate #KeralaNews #Economy #SilverPrice #GoldRush
