കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റി സ്വര്‍ണവില; പവന് 280 രൂപ കൂടി 75000 കടന്നു


● പവന് 75,120 രൂപയായി.
● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 9,390 രൂപയായി.
● 18, 14, 9 കാരറ്റ് സ്വര്‍ണ്ണത്തിനും വില കൂടി.
● വെള്ളിയുടെ വിലയിലും മാറ്റം രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് 27 ന് ബുധനാഴ്ച കുതിച്ചുയര്‍ന്ന് പവന് 75000 കടന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുകയാണ് സ്വര്‍ണനിരക്ക്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 9390 രൂപയും പവന് 280 രൂപ കൂടി 75120 രൂപയുമാണ്.

ചൊവ്വാഴ്ച (26.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9355 രൂപയും പവന് 400 രൂപ കൂടി 74840 രൂപയും തിങ്കളാഴ്ച (25.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയും പവന് 80 രൂപ കുറഞ്ഞ് 74440 രൂപയും ശനിയാഴ്ച (23.08.202) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 9315 രൂപയും പവന് 800 രൂപ കൂടി 74520 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (24.08.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വര്‍ധനവ്
ആഗസ്റ്റ് 27 ന് 18 കാരറ്റിന് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി, വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 7710 രൂപയിലും പവന് 240 രൂപ കൂടി 61680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 7770 രൂപയും പവന് 240 രൂപ കൂടി 62160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ബുധനാഴ്ച 14 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 6005 രൂപയും പവന് 200 രൂപ കൂടി 48040 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 3870 രൂപയും പവന് 80 രൂപ കൂടി 30960 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 126 രൂപയിലും മറു വിഭാഗത്തിന് 128 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വര്‍ണവിലയിലെ ഈ വര്‍ധനവ് നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെ എങ്ങനെ ബാധിക്കുമെന്ന് അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Kerala gold prices hit a record high, crossing ₹75,000.
#GoldPriceKerala #GoldRate #RecordHigh #KeralaBusiness #GoldNews #GoldMarket