Gold Price | നെഞ്ചിടിപ്പേറ്റി കുതിപ്പുമായി സ്വര്‍ണവില; പവന് 320 രൂപ കൂടി

 
Gold Prices Soar in Kerala

Representational Image Generated by Meta AI

ADVERTISEMENT

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 46960 രൂപ.
● വെള്ളിനിരക്കില്‍ മാറ്റമില്ല
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവിലയില്‍ (Gold Price) വന്‍ വര്‍ധനവ് (Increased).  ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിരക്കില്‍ എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച (27.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 7100 രൂപയിലും പവന് 56800 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്. 

Aster_MIMS

Gold Price

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 5870 രൂപയിലും പവന് 46960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിനിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.  

വ്യാഴാഴ്ച (26.09.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7060 രൂപയിലും പവന് 56480 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5840 രൂപയിലും പവന് 46720 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, വെള്ളിനിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് 01 രൂപ കൂടി 99 രൂപയിലാണ് വ്യാപാരം നടന്നത്.

#goldprice #Kerala #goldrate #silver #investment #economy #finance #market

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia