സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് വര്‍ധിച്ചത് 600 രൂപ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.12.2020) സംസ്ഥാനത്ത് സര്‍ണവില വീണ്ടും വര്‍ധിച്ചു. വ്യാഴാഴ്ച ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡിസംബര്‍ രണ്ടിന്, ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. പവന് 36,120 രൂപയും. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്ട്ര സ്വര്‍ണവില വന്‍  വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. 
Aster_MIMS

കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,836 ഡോളറാണ് നിലവിലെ നിരക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയുടെ ട്രെന്‍ഡ് താഴേക്കായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഒരു ഘട്ടത്തില്‍ 1770 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ആഗസ്റ്റ് ഏഴിന് 2,080 ഡോളറില്‍ എത്തിയതിനു ശേഷമുള്ള തുടര്‍ച്ചയായുള്ള വിലയിടിവിലാണ് സ്വര്‍ണം 1,770 ഡോളറിലേക്ക് നീങ്ങിയത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് വര്‍ധിച്ചത് 600 രൂപ

Keywords:  Thiruvananthapuram, News, Kerala, Gold, Gold Price, Business, Gold price rises by Rs 600 in Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia