ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് തിങ്കളാഴ്ച ഇടിഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4,760 രൂപയായി.
ഒക്ടോബര്‍ ആറിന് 38280 രൂപയിലെത്തിയ സ്വര്‍ണവില നാലു ദിവസത്തോളം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ അഞ്ചിന് പവന് 38,200 രൂപയായിരുന്ന വില ആറിന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമായിരുന്നു കൂടിയത്. ഒക്ടോബര്‍ 1, 2 തീയതികളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 4650 രൂപയും പവന് 37,200 രൂപയുമായിരുന്നു വില.
Keywords: Thiruvananthapuram, News, Kerala, Gold, Gold Price, Business, Gold price on October 10.

