Gold Price | ഒരിടവേളയ്ക്ക് ശേഷം സ്വർണവില മുകളിലേക്ക്; പവന് 52,920 രൂപയിലെത്തി; വെള്ളിക്ക് മാറ്റമില്ല 

 
Gold rate
Gold rate


* ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5505 രൂപയിലും പവന് 240 രൂപ കൂടി 44,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്

കൊച്ചി: (KVARTHA) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക്. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ശനിയാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6615 രൂപയും പവന് 52,920 രൂപയുമാണ് നിരക്ക്. 

Gold Rate

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കൂടി 5505 രൂപയിലും പവന് 240 രൂപ കൂടി 44,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. എന്നാൽ വെള്ളി വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയാണ് നിരക്ക്.

വെള്ളിയാഴ്ച (28.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 6575 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 52,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വ്യാഴാഴ്ച വെള്ളി നിരക്കില്‍ വര്‍ധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കൂടി 94 രൂപയായാണ് ഉയർന്നത്. 

ബുധനാഴ്ച (27.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6600 രൂപയിലും പവന് 52,800 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5495 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 43,960 രൂപയുമായിരുന്നു വില. ബുധനാഴ്ച വെള്ളിക്കും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ ഇടിഞ്ഞ് 93 രൂപയായിരുന്നു നിരക്ക്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia