Gold Price | നേരിയ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) നേരിയ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച (03.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6635 രൂപയും പവന് 53,080 രൂപയുമാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5515 രൂപയിലും പവന് 44,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയിലും മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയാണ് നിരക്ക്.

അതേസമയം ചൊവ്വാഴ്ച (02.07.2024) സ്വർണം, വെള്ളി നിരക്കുകൾ കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചിരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയും കൂടിയപ്പോൾ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് വർധിച്ചത്.
തിങ്കളാഴ്ച (01.07.2024) സംസ്ഥാനത്ത് സ്വർണം, വെള്ളി വിലകളിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6625 രൂപയിലും പവന് 53,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയും പവന് 44,080 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച (29.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കൂടിയത്. ശനിയാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
