Gold Price | സ്വർണം വീണു; പവന് അരലക്ഷത്തിനും താഴെയിലേക്കോ? 3 മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6300 രൂപയിലും പവന് 50,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KVARTHA) കേന്ദ്ര ബജറ്റിലെ തീരുവ കുറവ്, അന്തർദേശീയ വിപണിയുടെ സ്വാധീനം തുടങ്ങിയ കാരണങ്ങളാൽ സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച (ജൂലൈ 26) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6300 രൂപയിലും പവന് 50,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീട് രാവിലെ 11.30 മണിയോടെയാണ് വമ്പൻ ഇടിവുണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറഞ്ഞ് 5230 രൂപയും പവന് 640 രൂപ ഇടിഞ്ഞ് 42,480 രൂപയുമാണ് വിപണിവില. എന്നാൽ വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് നിരക്ക്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണം അരലക്ഷത്തിനും താഴെയാകുമോ എന്നാണ് നിക്ഷേപകരും ഉപഭോക്താക്കളും ഒരുപോലെ ഉറ്റുനോക്കുന്നത്. ഈ വമാറ്റത്തിന് പിന്നിൽ പ്രധാന കാരണം കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചതാണ്. അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഇന്ത്യൻ വിപണിയെ നേരിട്ട് ബാധിക്കാറുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. മൂന്ന് മാസത്തിനിടെയായിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണമിപ്പോൾ.
വ്യാഴാഴ്ച (ജൂലൈ 25) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 95 രൂപയും പവന് 760 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 85 രൂപയും പവന് 680 രൂപയുമാണ് ഇടിഞ്ഞത്. വ്യാഴാഴ്ച
വെള്ളി നിരക്കിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപയാണ് താഴ്ന്നത്.
ബുധനാഴ്ച (ജൂലൈ 24) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയും പവന് 51,960 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 210 രൂപ കുറഞ്ഞ് ഗ്രാമിന് 5395 രൂപയിലും പവന് 1680 രൂപ ഇടിഞ്ഞ് 43,160 രൂപയിലുമാണ് വിപണനം നടന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മൂന്ന് രൂപ കുറഞ്ഞ് 92 രൂപയായി താഴ്ന്നിരുന്നു.
ചൊവ്വാഴ്ച (ജൂലൈ 23) രാവിലെയും ഉച്ചയ്ക്കുമായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 275 രൂപയും പവന് 2200 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. ചൊവ്വാഴ്ച രാവിലെ വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (ജൂലൈ 22) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,000 രൂപയുമായിരുന്നു വില. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്