

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വീണ്ടും ഇടിവ്. തിങ്കളാഴ്ച (ജൂലൈ 22) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയുടെയും പവന് (Sovereign) 80 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,000 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ (Silver Price) മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം പുരോഗമിക്കുന്നത്.
ശനിയാഴ്ച (ജൂലൈ 20) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയും പവന് 54,240 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 96 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (ജൂലൈ 19) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയും പവന് 54,520 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഇടിഞ്ഞ് ഗ്രാമിന് 5660 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 45,280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 97 രൂപയായിരുന്നു വിപണി വില.
വ്യാഴാഴ്ച (ജൂലൈ 18) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയായിരുന്നു വില.
ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6875 രൂപയിലും പവന് 55,000 രൂപയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വർണവിലയിൽ തുടർച്ചയായ ഇടിവുകൾ ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് 840 രൂപയാണ് കുറഞ്ഞത്.