കുതിപ്പുമായി നെഞ്ചിടിപ്പേറ്റി സ്വര്‍ണവില; പവന് 200 രൂപ കൂടി

 
Bride Representing Kerala Gold Price May 30

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റിന് ഗ്രാമിന് 25 രൂപ വർദ്ധിച്ചു.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
● 18 കാരറ്റിനും വില കൂടി.
● കഴിഞ്ഞ ദിവസം വില കുറഞ്ഞിരുന്നു.

 കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കഴിഞ്ഞ ദിവസം ഇടിവുമായെത്തിയ സ്വര്‍ണവില കൂടി. മേയ് 30 ന് വെള്ളിയാഴ്ച സ്വര്‍ണവില 22 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 8920 രൂപയിലും പവന് 200 രൂപ കൂടി 71360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

മേയ് 29 ന് വ്യാഴാഴ്ച സ്വര്‍ണവില 22 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71160 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 28 ന് സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. മേയ് 27 ലെ നിരക്കായ ഗ്രാമിന് 8935 രൂപയിലും 71480 രൂപയിലുമായാണ് കച്ചവടം പുരോഗമിച്ചത്. 

Aster mims 04/11/2022

gold price kerala surge

18 കാരറ്റിനും വില കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 30 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 7315 രൂപയിലും പവന് 200 രൂപ കൂടി 58520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 7345 രൂപയും പവന് 160 രൂപ കൂടി 58760 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.

സ്വർണവിലയിലെ ഈ ചാഞ്ചാട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.

Article Summary: Kerala gold prices increased by ₹200 per sovereign on May 30 after a dip.

#GoldPriceKerala #GoldRate #KeralaGold #GoldMarket #FinancialNews #Kochi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia