റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു; പവന് 280 രൂപ കൂടി 1,01,880 രൂപയിലെത്തി
 

 
Bride Representing Kerala Gold Price December 24

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 1,01,880 രൂപയായി.
● മൂന്ന് ദിവസത്തിനിടെ പവന് 3000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
● 18 കാരറ്റ് സ്വർണത്തിന് പവന് 200 രൂപ വർധിച്ച് 84,400 രൂപയിലെത്തി.
● വെള്ളി വിലയിലും വർധന; ഒരു ഗ്രാം സാധാരണ വെള്ളിക്ക് പത്ത് രൂപ കൂടി 230 രൂപയായി.
● തിങ്കളാഴ്ച മാത്രം രണ്ട് ഘട്ടങ്ങളിലായി പവന് 1,440 രൂപ കൂടിയിരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷവും പിന്നിട്ട് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 3000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച (24.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 12735 രൂപയും പവന് 280 രൂപ കൂടി 101880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Aster_MIMS

ചൊവ്വാഴ്ചയാണ് (23.12.2025) സ്വര്‍ണത്തിന് ഒരു ലക്ഷം കടന്ന് ഉപഭോക്താക്കളെ നിരാശയിലാക്കിയത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 220 രൂപ കൂടി 12700 രൂപയും പവന് 1760 രൂപ കൂടി 101600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

തിങ്കളാഴ്ച (22.12.225) രാവിലെയും ഉച്ചക്ക് ശേഷവുമായി ഗ്രാമിന് 180 രൂപയും പവന് 1440 രൂപയുമാണ് കൂടിയിരുന്നത്. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 12400 രൂപയും പവന് 800 രൂപ കൂടി 99200 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 12480 രൂപയും പവന് 640 രൂപ കൂടി 99840 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

gold price kerala record high december 2025

ശനിയാഴ്ചയും (20.12.2025) ഞായറാഴ്ചയും (21.12.2025) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12300 രൂപയും പവന് 98400 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും വില കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 10550 രൂപയും പവന് 200 രൂപ കൂടി 84400 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

വെള്ളിക്കും വില കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 220 രൂപയില്‍നിന്ന് 10 രൂപ കൂടി 230 രൂപയാണ്.

സ്വർണവില പുതിയ നിരക്കുകൾ അറിയാൻ വാർത്ത ഷെയർ ചെയ്യൂ.

Article Summary: Gold price in Kerala hits record high of ₹1,01,880 per sovereign.

#GoldPrice #KeralaGoldRate #RecordHigh #Jewellery #FinanceNews #KVARTHA

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4649 Articles

Tags

Share this story

wellfitindia