കുതിപ്പില്‍ നിന്ന് ആശ്വാസമായി താഴേക്ക്; സ്വര്‍ണവില പവന് 1640 രൂപ കുറഞ്ഞു
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 1360 രൂപയാണ് ഇടിഞ്ഞത്.
● 14 കാരറ്റ് സ്വര്‍ണത്തിന് പവന് 1040 രൂപ കുറഞ്ഞു.
● വെള്ളി വില ഗ്രാമിന് 290 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വെള്ളിയാഴ്ച (15.05.2026) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 14675 രൂപയും പവന് 1640 രൂപ കുറഞ്ഞ് 117400 രൂപയുമാണ്.
18 കാരറ്റ് നിരക്കിലും ഇടിവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 12120 രൂപയിലും പവന് 1360 രൂപ കുറഞ്ഞ് 96960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 12055 രൂപയിലും പവന് 1360 രൂപ കുറഞ്ഞ് 96440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 9390 രൂപയും പവന് 1040 രൂപ കുറഞ്ഞ് 75120 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 6055 രൂപയും പവന് 640 രൂപ കുറഞ്ഞ് 48440 രൂപയുമാണ്.
വെള്ളി നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 10 രൂപ കുറഞ്ഞ് 290 രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 100 രൂപ കുറഞ്ഞഅ 2900 രൂപയുമാണ്.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്
വ്യാഴാഴ്ച (14.05.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 14880 രൂപയും പവന് 720 രൂപ കൂടി 119040 രൂപയുമായിരുന്നു.
സ്വര്‍ണ വിപണിയിലെ ഈ സുപ്രധാന മാറ്റങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യൂ. സ്വര്‍ണം, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാര്‍ത്തകളും അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Gold prices in Kerala dropped by ₹1,640 per pavan on Friday, May 15, 2026, bringing the 22-carat rate to ₹1,17,400. Silver prices also saw a decline of ₹10 per gram.
#GoldPriceKerala #SilverRate #MarketUpdate #GoldRateToday #KeralaNews #FinanceNews #Economy #GoldInvestment #GoldDrop
